ന്യൂസ് അപ്ഡേറ്റ്സ്

നടിയെ പീഡിപ്പിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപ് ഹൈക്കോടതിയില്‍

Print Friendly, PDF & Email

കേസിലെ മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്ന് ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

A A A

Print Friendly, PDF & Email

കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പക്ഷപാതപരമായിരുന്നു. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണ്. കേസിലെ മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്ന് ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. സംഭവത്തില്‍ തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസില്‍ പ്രതിയാക്കിയെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇത്തരം ഒരു ആവശ്യം നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കു കാറില്‍ വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍