ന്യൂസ് അപ്ഡേറ്റ്സ്

അഡ്വ. സി പി ഉദയഭാനു അറസ്റ്റില്‍

‘എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന്’ കോടതി പറഞ്ഞിരുന്നു

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഡ്വ. സി പി ഉദയഭാനുവിനെ അറസ്റ്റ് ചെയ്തു. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് നടന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഇന്നലെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ‘എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന്’ കോടതി പറഞ്ഞിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു.

രാജീവ് വധക്കേസിലെ ഏഴാം പ്രതിയാണ് സിപി ഉദയഭാനു. രാജീവിന്റെ കൊലപാതകം നടന്ന ദിവസം മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ദിലീപ്, ഇപ്പോള്‍ അഡ്വ. സിപി ഉദയഭാനു; തകരുന്ന പൊതുസമ്മതികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍