TopTop
Begin typing your search above and press return to search.

സഞ്ജീവ് ഭട്ടിനായി നിയമ പോരാട്ടത്തിന് കത്വ കേസിലെ അഭിഭാഷക

സഞ്ജീവ് ഭട്ടിനായി നിയമ പോരാട്ടത്തിന് കത്വ കേസിലെ അഭിഭാഷക
കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുൻ‌ ഐപിഎസ് ഉദ്യോഗസ്ഥർ സഞ്ജയ് ഭട്ടിന് നിയമ സഹായവുമായി ചെയ്ത് പ്രമുഖ അഭിഭാഷകയായ ദീപക സിങ് രജാവത്ത്. കത്വ കൂട്ട ബലാത്സംഗക്കേസില്‍ ഇരയ്ക്ക് വേണ്ടി ഹാജരാവുകയും കേസിന്റെ സുഗമമായ നടത്തിപ്പിനായി കശ്മീരിന് പുറത്തേക്ക് മാറ്റുകയും ചെയ്തതിലൂടെയാണ് ദീപകി സിങ് പ്രശസ്തയായത്. കത്വ കേസിൽ അടുത്തിടെ വിധി വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിമർശകരിൽ ഒരാളായ സഞ്ജീവ് ഭട്ടിനായി പ്രവർത്തിക്കുമെന്ന് ദീപിക സിങ് വ്യക്തമാക്കുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പട്ട രേഖകൾ പരിശോധിക്കാന്‍ താൻ അഹമ്മദാബാദിലേക്ക് പോവുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. സ‍ഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, മകന്‍ ശാന്തനു ഭട്ട് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ദീപികയുടെ പ്രതികരണം. മനുഷ്യാവകാശ സംഘടനയായ എൻസിഎച്ച്ആർഒ ഡൽഹി പ്രസ് ക്ലബിൽ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സമ്മേളനത്തിനെത്തിയതായിരുന്നു മൂവരും.

സഞ്ജീവ് ഭട്ടിന്റെ കേസിൽ പരിപൂർ‌ണ വിജയം നേടാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. എന്നാൽ ഭട്ടിന് അനുകൂലമായി കേസിലുണ്ടായിരുന്ന രേഖകളിൽ ചിലത് നഷ്ടപ്പെട്ട നിലയിലാണെന്നും അവർ പറയുന്നു. ഈ രേഖകൾ സുപ്രധാനമാണ്. ഇവ കണ്ടെത്താനാണ് താൻ അഹമ്മദാബാദിലേക്ക് പോവുന്നത്. ഇതിന് ശേഷമായിക്കും അപ്പീൽ നൽകുക. കേസിന്റെ വിചാരണ കാലയളവിൽ സഞ്ജീവ് ഭട്ടിന് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടില്ലെന്ന് വിലയിരുത്തേണ്ടിവരും. ഇത്തരം ഒരു വിമർശനം ഉന്നയിക്കുന്നത് ഒരിക്കലും കോടതിയലക്ഷ്യമല്ലെന്നും അവർ പറഞ്ഞു.

അതേസമയം, സഞ്ജീവ് ഭട്ടിന്റെ നീതിക്കായി പോരാടാൻ ഭയമില്ലെന്നായിരുന്നു ശ്വേത ഭട്ടിന്റെ പ്രതികരണം. അമിത് ഷാ കേന്ദ്ര ആഭ്യന്തമന്ത്രിയാണെന്നത് അതിന് തടസമല്ല. ജയിലായിട്ടുപോലും സഞ്ജീവ് ഭട്ട് പീഢനങ്ങൾ നേരിടുകയാണ്. കുടുംബത്തിന്​ വൈ കാറ്റഗറി സുരക്ഷ നല്‍കാൻ കോടതി വിധിയുണ്ട് എന്നാൽ അത്​ നിഷേധിച്ചു. സഞ്ജീവിനെ ജയിലിൽ കാണാൻ​പോലും അനുവദിക്കുന്നില്ല. എന്നാൽ തങ്ങൾക്ക് കേരളത്തിൽ​നിന്ന്​ വലിയ പിന്തുണയാണ്​​ ലഭിച്ചത്. പലരും ഫോൺ ചെയ്ത് പിന്തുണ അറിയിക്കാറുണ്ട്. എന്നാല്‍ പരസ്യമായി രംഗത്ത് വരാൻ അവർക്ക് ഭയമാണെന്നും ശ്വേത പ്രതികരിച്ചു.

ഗൗരിയമ്മ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ കനലുള്ള നിലപാടാണ്, അവര്‍ ചെറുത്തുനില്‍പ്പിന്റെ പടച്ചട്ട അഴിച്ചുവച്ചിട്ടില്ല: വിഎസ്


Next Story

Related Stories