TopTop
Begin typing your search above and press return to search.

'ഐജി മനോജ് എബ്രഹാം പോലീസ് നായ'; വിവാദ പരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണനെതിരെ കേസ്

ശബരിമല വിഷയത്തില്‍ ബിജെപി രണ്ടാം ഘട്ട സമരപരിപാടികളുടെ ഭാഗമായി നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചിനിടെ ഐ ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്.

ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണ്. എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു' എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ല. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. ഐജിക്ക് സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നുള്‍പ്പെടെയായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

സംഭവത്തില്‍ അനധികൃതമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍കള്‍ ചുമത്തി ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിറകെയാണ് ബി. ഗോപലകൃഷ്ണനെതിരായ പ്രത്യേക നടപടി.

https://www.azhimukham.com/updates-b-gopalakrishnan-called-manoj-abraham-as-police-dog/

https://www.azhimukham.com/offbeat-where-sabarimala-heads-after-women-entry-verdict-writes-dhanya/

https://www.azhimukham.com/trending-pathetic-political-standard-of-bjp-proved-when-they-introduce-grandson-of-mm-lorence-by-arun/

https://www.azhimukham.com/trending-pssreedharan-pillai-against-rahul-eswar-on-sabarimala-women-entry-controversial-statements/

https://www.azhimukham.com/facebookpost-how-history-repeats-in-sabarimala-women-entry-movement-writes-kp-jayakumar/


Next Story

Related Stories