UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനിച്ചതും വളര്‍ന്നതും ഗുജറാത്തില്‍, സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍; അജ്മീര്‍ ദര്‍ഗ സ്ഫോടന കേസിലെ മലയാളി

എന്‍ഐഎ ഉൾപ്പെടെ വിവിധ അന്വേഷണ ഏജൻസികൾ തേടിയിരുന്ന ഇയാളെ തേടി അന്വേഷണ സംഘം പല തവണ കൊയിലാണ്ടിയിലെത്തിയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.  

2007 ഒക്ടോബറില്‍ റമദാന്‍ കാലത്ത് മുന്നു പേരുടെ മരണത്തിനിടയാക്കിയ അജ്മൂർ ദര്‍ഗ സ്ഫോടന കേസില്‍ അറസ്റ്റിലായ  കോഴിക്കോട് സ്വദേശി സുരേഷ് നായര്‍ ചെറുപ്പം കാലം മുതൽ ആർഎസ് എസ് പ്രവർത്തകൻ ആയിരുന്നെന്ന് റിപ്പോർട്ട്. കൊയിലാണ്ടിയിലെ  കുടുംബവുയുള്ള ബന്ധത്തിലൂടെ മലയാളിയാവുന്ന സുരേഷ് നായർ ഗുജറാത്തിലാണ് ജനിച്ചതും വളർന്നതും. ഗുജറാത്ത് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു സുരേഷിന്റെ അച്ഛന്‍ കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് പരേതനായ ദാമോദരന്‍ നായര്‍.

ചെറുപ്പകാലം മുതല്‍ക്കെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു സുരേഷ് നായർ ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പരിശീലന ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്. ആര്‍എസ്എസുമായി ബന്ധമുള്ള ഖേഡ ജില്ലയിലെ ആനന്ദിനടുത്തുള്ള ഡാകൂറിലെ സ്‌കൂളില്‍ ജീവനക്കാരനായ സുരേഷ് ഇക്കാലയളവിലാണ്  അജ്മീര്‍ ദര്‍ഗ കേസില്‍ ഉള്‍പ്പെടുന്നത്.

സ്ഫോടക വസ്ഥുക്കൾ എത്തിച്ച് നൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കാറിൽ നിന്നും ലഭിച്ച തെളിവുകളായിരുന്നു അന്വേഷണ സംഘത്തെ സുരേഷിലേക്ക് നയിച്ചത്.  11 വര്‍ഷക്കാലം ഇയാള്‍ ഒളിവില്‍ കഴിയുകയായിരു ഇയാൾ ബറൂച്ചിലെ ഷുക്കാല്‍ തീര്‍ഥില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ പിടിയിലാകുന്നത്. എന്‍ഐഎ ഉൾപ്പെടെ വിവിധ അന്വേഷണ ഏജൻസികൾ തേടിയിരുന്ന ഇയാളെ തേടി അന്വേഷണ സംഘം പല തവണ കൊയിലാണ്ടിയിലെത്തിയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.  2007ല്‍ സുരേഷ് നാട്ടിലെത്തിയെന്ന പ്രചാരണത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ ഇയാൾ അവസാനം നാട്ടിലെത്തിയത് 2005ലാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

നാലു വര്‍ഷം മുമ്പ് സുരേഷിന്റെ പിതാവ് മരിച്ചിരുന്നു. അമ്മ കമല ഇപ്പോഴും ഗുജറാത്തിലുണ്ട് സുരേഷിന്റെ സഹോദരിക്കൊപ്പമാണ് ഇവരുടെ താമസം.  ഗുജറാത്ത് സ്വദേശിനിയെ ആണ് സുരേഷ് വിവാഹം ചെയ്തിട്ടുള്ളത്. രണ്ട് മക്കളുമുണ്ട്.

2007 ഒക്ടോബര്‍ 11ന് നോമ്പുതുറ നേരത്തായിരുന്നു ദർഗയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തിൽ‌ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിൽ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേൽ എന്നീ ആർഎസ് എസ് പ്രചാരകരും സുനില്‍ ജോഷി പ്രവർത്തകനും കുറ്റക്കാരാണെന്നും കണ്ടെത്തി.  ബോംബ് സ്ഫോടനം പദ്ധതിയിട്ടതിലും മതവികാരം ആളിക്കത്തിക്കുന്നതിലും മൂന്ന് പേര്‍ക്കും പങ്കുള്ളതായായായിരുന്നു എന്‍ഐഎ കുറ്റപത്രം. കേസില്‍ പ്രതിചേർക്കപ്പെട്ട സുരേഷ് നായര്‍, സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവർ ഒളിവിൽ പോവുകയും ചെയ്തു.  അസീമാനന്ദ്, ചന്ദ്രശേഖര്‍, മുകേഷ് വാസനി, ഭരത് മോഹന്‍ രതേശ്വര്‍, ലോകേഷ് ശര്‍മ, സേഹുല്‍ കുമാര്‍, ഹര്‍ഷദ് സോളങ്കി എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍. മുഖ്യപ്രതിയായ അസീമാനന്ദിനെ ജയ്പൂര്‍ എന്‍ഐഎ കോടതി 2017ല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വിമുക്തനാക്കി. ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭാരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.

കുറ്റക്കാരെന്ന് കണ്ടെത്തിയ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.  ഇതിനിടെ കഴിഞ്ഞ വർഷം ജാമ്യത്തിലിറങ്ങിയ  പട്ടേലിനും  ഗുപ്തക്കും വീരോചിത സ്വീകരണം നല്‍കിയ സംഭവവും വാർത്തയായിരുന്നു.

അജ്മീര്‍ സ്‌ഫോടന കേസ്: മലയാളിയായ സുരേഷ് നായര്‍ അറസ്റ്റില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍