ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പാട്; സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ

നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കൊല്ലം ആലപ്പാട്ടെ കരിമണൽ ഘനനത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സമരക്കാരുമായി സർക്കാർ ചർച്ചക്ക് ഒരുങ്ങുന്നു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത ഖനനം അനുവദിക്കില്ലെന്നാണ് സർക്കാർ നയം. ഇതിന് വിരുദ്ധമായ നടപടികൾ ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകായായിരുന്നു മന്ത്രി.

കരിമണൽ ഖനനം ഉൾപ്പെടെ നടത്തുന്നതിനായി പരിസ്ഥിതി കമ്മിറ്റി നിർദേശങ്ങൾ നിലവിലുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കില്ല. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു.  അതേസമയം, ചർച്ച സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

“പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍