UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ ഡിസംബര്‍ വരെ ബിജെപി പ്രസിഡന്റായി തുടര്‍ന്നേക്കും

മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് നിര്‍ണായകമാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ഉടന്‍ ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല. ഡിസംബര്‍ വരെ അമിത് ഷാ തന്നെ പാര്‍ട്ടി പ്രസിഡന്റായി തുടര്‍ന്നേക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഷാ തുടരാനാണ് തീരുമാനം. നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംഘടന തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകും. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. ബിജെപി ദേശീയ ഭാരവാഹികളേയും സംസ്ഥാന പ്രസിഡന്റുമാരേയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളേയും അമിത് ഷാ കാണും.

ജൂണ്‍ 18ന് ജനറല്‍ സെക്രട്ടറിമാരുടെ യോഗവും അമിത് ഷാ വിളിച്ചിട്ടുണ്ട്. ഡിസംബര്‍ വരെ അമിത് ഷാ തന്നെ പ്രസിഡന്റായി തുടരുമെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനുള്ള സാധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല. 2018 സെപ്റ്റംബര്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം സംഘടന തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി നീട്ടി. അമിത് ഷായുടെ കാലാവധി 2019 ജനുവരിയില്‍ അവസാനിക്കേണ്ടതായിരുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് നിര്‍ണായകമാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു. പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി നീട്ടുന്നതില്‍ ഇതും പ്രധാന ഘടകമാണ്.

ALSO READ: കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം; “പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍