TopTop
Begin typing your search above and press return to search.

ചോദ്യങ്ങളെ നേരിടാതെ മോദിയുടെ ആദ്യ വാർത്താസമ്മേളനം; മിണ്ടാതിരിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായതു കൊണ്ടെന്ന് വിശദീകരണം

ചോദ്യങ്ങളെ നേരിടാതെ മോദിയുടെ ആദ്യ വാർത്താസമ്മേളനം; മിണ്ടാതിരിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായതു കൊണ്ടെന്ന് വിശദീകരണം
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണകാലത്തിനിടയിൽ ആദ്യമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ ചോദ്യങ്ങളെ നേരിട്ടത് അമിത് ഷാ. ഒരു ചോദ്യത്തിനു പോലും മറുപടി പറയാൻ മോദി തയ്യാറായില്ല. 'എല്ലാം അമിത് ഷായ്ക്ക് അറിയാം' എന്നു പറഞ്ഞ് ഒഴിയുകയാണ് മോദി ചെയ്തത്.

പിന്നീടും മോദിയോട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചെങ്കിലും ഒരു വാക്കു പോലും മിണ്ടാൻ അദ്ദേഹം തയ്യാറായില്ല. പാർട്ടിയുടെ ദേശീയാധ്യക്ഷൻ സംസാരിക്കുമ്പോൾ താൻ സംസാരിക്കുന്നത് ശരിയല്ല എന്ന ന്യായമാണ് അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബര ജീവിതം

മോദി സംസാരിക്കാത്തതിനെക്കുറിച്ച് അമിത് ഷായും പ്രതികരിച്ചു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഷായുടെ വാക്കുകൾ.

വാര്‍ത്താ സമ്മേളനം തുടങ്ങിയപ്പോൾ അമിത് ഷായാണ് സംസാരിച്ചത്. ശേഷം മോദിക്ക് മൈക്ക് കൈമാറി. ഇതിനു ശേഷമായിരുന്നു മാധ്യമങ്ങളുടെ ഊഴം. ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും പാർട്ടി അധ്യക്ഷൻ ഇരിക്കുമ്പോൾ അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ നിശ്ശബ്ദനായി ഇരിക്കുകയാണെന്നും മോദി പറഞ്ഞൊഴിഞ്ഞു.

Next Story

Related Stories