UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാൽ ഉവൈസിക്കു് മുന്നിലുള്ള വഴി പലായനം മാത്രം: യോഗി

തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യാനാഗർ എന്ന് പുനർനാമകരണം ചെയ്ചും.

നൈസാം ഹൈദരാബാദില്‍നിന്ന് ഓടിരക്ഷപ്പെട്ടതുപോലെ ബിജെപി അധികാരത്തിലെത്തിയാല്‍  ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍ നേതാവ്‌ അസദുദ്ദീന്‍ ഉവൈസിക്കും തെലങ്കാനയില്‍നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന്  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേരുൾപ്പെടെ മാറ്റും. ഹൈദരാബാദിനെ ഭാഗ്യാനഗർ എന്ന് പുനർനാമകരണം ചെയ്യും. ഹൈദരാബാദുമായി ബന്ധപ്പെട്ട് കിടക്കുന്ന തീവ്രവാദ ബന്ധങ്ങൾ ഇല്ലാതാക്കും. ഇതിന് ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം ബിജെപി സംഘടിപ്പിച്ച പൊതുറാലിയിൽ വ്യക്തമാക്കുന്നു.

ഇന്ത്യയെ രാമ രാജ്യമാക്കാനുള്ള പ്രവർത്തനങ്ങളാൻ ബിജെപി നടപ്പാക്കി വരുന്നത്. ഈ നടപടികളിൽ തെലങ്കാനയ്ക്കും അതിന്റെ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം റാലിയിൽ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന എല്ലാ തീവ്രവാദ പ്രവർത്തനങ്ങള‍‍ക്കും ഹൈദരാബാദുമായി ബന്ധമുണ്ട്. ഇത് അവസാനിപ്പിക്കണം. കോൺഗ്രസ് തീവ്രവാദികൾക്ക് ബിരിയാണി നൽകുമ്പോൾ ബിജെപി വെടിയുണ്ടകളാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു.

ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും കളത്തിലിറക്കിയാണ് തെലുങ്കാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. തെലങ്കാനയിൽ ഒറ്റയ്ക്കാണ് ഇക്കുറി ബിജെപിയുടെ പോരാട്ടം.  2014ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പിയ്ക്ക് ഇത്തവണ അഭിമാനപോരാട്ടം കൂടിയാണ്.

രാജ്യം ഒരു വമ്പന്‍ അഴിമതിയുടെ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്

ഞങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്, മൂന്ന് തവണ; മോദി ഏത് തരത്തിലുള്ള ഹിന്ദുവാണ്?: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍