ന്യൂസ് അപ്ഡേറ്റ്സ്

അസമിലെ ബിജെപി മുസ്ലിം എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് ഭീഷണി; കത്തിനൊപ്പം വെടിയുണ്ടകളും

Print Friendly, PDF & Email

15 ദിവസത്തിനകം രാജി വയ്ക്കണമെന്നാവശ്യപ്പെടുന്ന കത്തിനൊപ്പം രണ്ട് .32പിസ്റ്റള്‍ വെടിയുണ്ടകളും ചേര്‍ത്തിട്ടുണ്ട്.

A A A

Print Friendly, PDF & Email

അസം നിയമസഭയിലെ ഏക ബിജെപി മുസ്ലിം അംഗത്തിന്റെ രാജി ആവശ്യപ്പെട്ട് ഭീഷണി. മുസ്ലിം എന്ന നിലയില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കരുതെന്ന് അവശ്യപ്പെട്ടാണ് ബിജെപി പ്രതിനിധിയായ അമീനുല്‍ ഹഖ് ലഷ്‌കര്‍ എംഎല്‍എക്ക് കത്ത് ലഭിച്ചത്. 15 ദിവസത്തിനകം രാജി വയ്ക്കണമെന്നാവശ്യപ്പെടുന്ന കത്തിനൊപ്പം രണ്ട് .32പിസ്റ്റള്‍ വെടിയുണ്ടകളും ചേര്‍ത്തിട്ടുണ്ട്.

ബംഗാളി ചുവപ്പ് മഷിയിലാണ് കത്തിലെ എഴുത്ത്. മേയ് 12 ന് കരിംഗഞ്ചില്‍ നിന്നും പോസ്റ്റ് ചെയ്ത കത്ത് ജൂണ്‍ 9നാണ് അമീനുള്‍ ലഷ്‌കറിന് ലഭിച്ചത്. മുസ്ലീമായിട്ടും ബിജെപിക്ക് ഒപ്പം നില്‍ക്കുന്നതില്‍ തന്നെ കത്ത് കുറ്റപ്പെടുത്തുന്നതായും എംഎല്‍എ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിയമ വിരുദ്ധ വ്യവസായ സംഘങ്ങളോ, ഭൂമാഫിയയോ ആയിരിക്കാം സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടിണ്ടാവുക എന്നും എംഎല്‍എ ആരോപിക്കുന്നു.

തെക്കന്‍ അസമിലെ ബരാക്ക വാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സേവ് സെക്യുര്‍ അന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫ് മുസ്ലീംസ് എന്ന സംഘടനയുടെ പേരിലാണ് കത്ത്. സംഘടനാ വൈസ് പ്രസിഡന്റെ് എന്ന് അവകാശപ്പെടുന്ന ഹരിദാര്‍ ഹുസൈന്‍ ഖാന്‍ എന്നയാളുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം എംഎല്‍എക്ക് ഭീഷണികത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സില്‍ചര്‍ പോലിസ് പ്രതികരിച്ചു. കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

<span style=”color: #ff0000;”><strong>അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.</strong></span>

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍