ന്യൂസ് അപ്ഡേറ്റ്സ്

ബോഡോ തീവ്രവാദ സംഘടനയില്‍പ്പെട്ട മൂന്നുപേർ കൊച്ചിയിൽ അറസ്റ്റിൽ

അസം പൊലീസ് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ  പരിശോധനയിലാണ് പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികളായി  കേരളത്തിലെത്തിയ മൂന്ന് ബോഡോ തീവ്രവാദികൾ കൊച്ചിയിൽ അറസ്റ്റിൽ. അസം സ്വദേശികളെയാണ് മണ്ണൂരിൽ വച്ച് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. അസമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളായ ഇവർ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം പൊലീസ് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ  പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇന്റലിജൻസ്  വിഭാഗം നല്വികിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍  പെരുമ്പാവൂര്‍ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി വളഞ്ഞാണ്‌ ഇവരെ പിടികൂടിയത്. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡില്‍ ഉള്‍പെട്ടവരാണ് പിടിയിലായ മുന്നുപേർ എന്നാണ് പോലീസ് നൽകുന്ന വിവരം.

കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. പിടിയിലായവരിൽ  നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.  15 ദിവസമായി ഇവര്‍ കേരളത്തിലുണ്ടെന്നാണ്  വിവരം. പ്രതികളെ അസം പൊലീസ് എത്തി കൊണ്ടു പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍