TopTop
Begin typing your search above and press return to search.

മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമം, അധ്യാപകനും കുടുംബവും പിടിയില്‍

മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമം, അധ്യാപകനും കുടുംബവും പിടിയില്‍
മുന്ന് വയസ്സുകാരിയെ കഴുത്തറുത്ത് ബലിയര്‍പ്പിക്കാനുള്ള ശ്രമത്തിനിടെ അധ്യാപകനും കുടുംബവും പോലീസ് പിടിയിൽ. ആസാമിലെ ഉദൽഗുരി ജില്ലയില്‍ ശനിയാഴ്ചയാണ് നാട്ടുകാരുടെയും പോലീസുകാരുടെയും സമയോചിതമായ ഇടപെടലിൽ മുന്നു വയുകാരിയെ രക്ഷപ്പെടുത്തിയത്. വീടിനുള്ളിൽ നിന്ന് പുക ഉരുന്നത് കണ്ട് തിരച്ചിൽ നടത്തിയ നാട്ടുകാർ ബലിത്തറയിൽ ഇരുത്തിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് വാളുമായി മന്ത്രവാദിയും അധ്യാപനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളു ഉണ്ടായിരുന്നെന്നും എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ പുറത്ത് വിടാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ചടങ്ങുകളുമായി ഇവർ മുന്നോട്ട് പോയതോടെ വിവരം പോലീസിൽ അറിയിക്കുകായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ കുടുംബം അക്രമാസക്തരായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസിനും നാട്ടുകാർക്കും നേരെ കല്ലെറിഞ്ഞും വീട്ടിലെ തന്നെ ഇരുചക്രവാഹനം, കാർ, ടിവിസ ഫ്രിഡ്ജ് ഉൾപ്പെടെയുള്ളവയ്ക്ക് തീവച്ചുമായിരുന്നു കുടുംബം ചെറുത്ത് നിൽപ്പിന് ശ്രമിച്ചത്. ഇതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുക ഉൾപ്പെടെയുള്ള നടപടികളിലൂടെയാണ് രംഗം ശാന്തമാക്കിയത്. സംഭവങ്ങളിൽ അധ്യാപകനും മകനു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിന്നീടായിരുന്ന കുട്ടിയെ രക്ഷിച്ചത്.

അധ്യാപകന്റെ ഭാര്യാ സഹോദരിയുടെ കുട്ടിയാണ് ബലിയപ്പിക്കാൻ ശ്രമിച്ച മുന്നുവയസ്സുകാരിയെന്ന് നാട്ടുകാർ പറയുന്നു. പിതാവ് ഉപേക്ഷിച്ച് പോയ കുട്ടിയുടെ മാതാവും മന്ത്രവാദ ചടങ്ങുകൾക്ക് കൂടെ ഉണ്ടായിരുന്നതായാണ് വിവരം. അധ്യാപകന്റെ കുടുംബത്തിൽ അടുത്തിടെ നടന്ന പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെയാണ് കുടുംബത്തിൽ മന്ത്രവാദം പതിവായതെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ മന്ത്രവാദിയെയും അധ്യാപകൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും പോലീസ് കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?




Next Story

Related Stories