TopTop
Begin typing your search above and press return to search.

പൗരത്വ ബില്‍; പ്രധാനമന്ത്രിക്ക് ഗുവാഹത്തിയിൽ കരിങ്കൊടി; 'മോദി ഗോ ബാക്ക്' വിളികളുമായി പ്രതിഷേധം

പൗരത്വ ബില്‍; പ്രധാനമന്ത്രിക്ക് ഗുവാഹത്തിയിൽ കരിങ്കൊടി;
കേന്ദ്ര സർക്കാറിന്റെ പൗരത്വ രജിസ്ട്രേഷൻ ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആസാമിൽ കരിങ്കൊടി പ്രതിഷേധം. ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർദോളോയി വിമാനത്താവളത്തിൻ നിന്ന് രാജ്ഭവനിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രതിഷേധം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്നുദിവസ സന്ദർശനത്തിനായി വെള്ളിയാഴ്ച വൈകീട്ടായിരുന്നു മോദി ഗുവാഹത്തിയിലെത്തിയത്. മോദി ഗോ ബാക്ക് മുദ്യാവാക്യങ്ങളോടെയായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ  പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

ആൾ ആസാം സ്റ്റുഡൻ്റ്സ് യൂണിയനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മോദി സംരക്ഷിക്കുകയാണെന്നും ഇത് മുന്നോട്ടുപോകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സ്റ്റുഡൻ്റ്സ് യൂണിയൻ നേതാവ് ഭട്ടാചാര്യ പറഞ്ഞു. ഓള്‍ ആസാം സ്റ്റുഡൻ്റ്സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.

അതേസമയം, മോദിക്കെതിരെ ഉയർന്ന പൗരത്വ ബിൽ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ഗുവഹാത്തിയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ആസം സ്റ്റുഡൻസ് യൂനിയൻ 12 മണിക്കൂർ ബന്ദ് ഉൾപ്പെടെ പ്രഖ്യാപിച്ച് സാഹചര്യത്തിലാണ് നടപടി. ഇന്ന് ഗുവഹാത്തിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നുമുണ്ട് മോദി. അതേസമയം പ്രധാനമന്ത്രിയുടെ അഗർത്തല സന്ദർശനം ഹിഷ്കരിക്കാൻ ത്രിപുര സ്റ്റുഡന്‍സ് യൂനിയനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Next Story

Related Stories