ന്യൂസ് അപ്ഡേറ്റ്സ്

ഹര്‍ത്താല്‍: ഷാഹിദാ കമാലിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

വാഹനം തടഞ്ഞുവച്ച ശേഷം കാറിന്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അവര്‍ പ്രതികരിച്ചു.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്നുവരുന്ന ഹര്‍ത്താലിനിടെ വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കയ്യേറ്റശ്രമം. പത്താനാപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പറയുന്ന ഒരുസംഘം ഇവരുടെ വാഹനം തടഞ്ഞതെന്നാണ് റിപോര്‍ട്ട്.

വാഹനം തടഞ്ഞുവച്ച ശേഷം കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അവര്‍ പ്രതികരിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു പ്രവര്‍ത്തരുടെ നടപടി. പോലീസ് വരാതെ താന്‍ പോവില്ലെന്നും തുടര്‍ന്ന് ഇവര്‍ നിലപാടെടുക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പ്രവർത്തകയായിരുന്ന ഷാഹിദ കമാൽ കഴിഞ്ഞ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ആണ് നൂറോളം അനുഭാവികളോടൊപ്പം സിപിഎമ്മിൽ ചേർന്നത്. ഇപ്പോൾ വനിതാ കമ്മീഷൻ അംഗമായ ഷാഹിദ കമാൽ മുൻ എ ഐ സി സി അംഗമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ഷാഹിദ കെ എസ് യു, യൂത്ത് കോൺഗ്രസ് ,മഹിളാ കോൺഗ്രസ്,ഐ എൻ ടി യു സി വനിതാ വിഭാഗം എന്നിവയുടെ സംസ്ഥാന ഭാരവാഹിയും എഐസിസി അംഗവുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍