പോസിറ്റീവ് സ്റ്റോറീസ്

കേരളത്തിലെ നാട്ടുനെല്‍ വിത്തുകളെ സംരക്ഷിക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാല

കേരളത്തില്‍ 160 ഇനം പരമ്പരാഗത നാട്ടു നെല്‍വിത്താണുള്ളത് എന്നാല്‍ ഇവയില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്തു പോരുന്നത്.

കേരളത്തിലെ നാട്ടുനെല്‍ വിത്തുകളെ സംരക്ഷിക്കാനായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയുടെ പരിശ്രമം. നെല്‍വിത്തുകളുടെ സംരക്ഷണത്തിന് നിയനിര്‍മ്മാണം നടത്തുന്നതുനായും സമഗ്ര വിവരശേഖരണവും പഠനവും നടത്തുന്നതിനായും ഓസ്‌ട്രേലിയന്‍ സംഘം കേരളത്തിലെത്തി.

പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വികസ്വര രാജ്യങ്ങളില്‍ പലയിടങ്ങളിലും ഇവര്‍ പഠനം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് കേരളമാണ്. കേരളത്തില്‍ വയനാട്, നൂല്‍പുഴ, പൊന്നാനി, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളിലാണ് പഠനം നടത്തുന്നത്. പൊന്നാനിയില്‍ ഇതിനോടകം സംഘമെത്തി പഠനം തുടങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ 160 ഇനം പരമ്പരാഗത നാട്ടു നെല്‍വിത്താണുള്ളത് എന്നാല്‍ ഇവയില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്തു പോരുന്നത്. പലയിടത്തും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ഈ സ്ഥിതി ഒഴിവാക്കുന്നതിനും മഴുവന്‍ വിത്തുകളുടെയും സംരക്ഷണത്തിനും വേണ്ടി നിയമനിര്‍മ്മാണം ആവശ്യമാണ് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സംഘം പഠനം നടത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍