ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യയും മഥുരയും തീര്‍ഥാടന കേന്ദ്രങ്ങളാക്കും; മദ്യവും മാംസവും നിരോധിച്ചേക്കും

കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെയും സന്യാസിമാരുടെയും ആവശ്യമാണ് അയോധ്യയിലും മഥുരയിലും മാംസം നിരോധിക്കുക എന്നത്. മന്ത്രി ശീകാന്ത് ശര്‍മ പറയുന്നു.

ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജന്മസ്ഥലങ്ങളായ അയോധ്യയും മഥുരയും തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ പ്രദേശത്ത മദ്യമാംസ വില്‍പന തടഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. അയോധ്യയിലെ 14 കോസി പരിക്രമ മാര്‍ഗ് ആണ് തീര്‍ഥാടനകേന്ദ്രമാക്കാന്‍ പരിഗണിക്കുന്നത്.
ഇത്തരം ഒരു നീക്കത്തിലൂടെ മേഖലയിലെ മത്സ്യമാംസാദികളും വില്‍ക്കുന്നതും കഴിക്കുന്നതും തടയാനാകുമെന്നും ഉത്തര്‍ പ്രദേശ് മന്ത്രി ശീകാന്ത് ശര്‍മ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെയും സന്യാസിമാരുടെയും ആവശ്യമാണ് അയോധ്യയിലും മഥുരയിലും മാംസം നിരോധിക്കുക എന്നത്. തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ ഇത്തരം വല്‍പനകള്‍ക്ക് സ്വാഭാവിക നിരോധനം നിലവില്‍ വരുമെന്നും അദ്ദേഹം പറയുന്നു. മഥുര മണ്ഡലത്തില്‍ നിന്നുമുള്ള നിയമസഭംഗം കൂടിയാണ് ശ്രീകാന്ത് ശര്‍മ. വൃന്ദാവന്‍, ബര്‍സാന, നന്ദ്ഗാവ്, ഗിരിരാജ് ജി, ഗോവര്‍ധനിലെ സപ്ത് കോസി പരിക്രമ പ്രദേശം എന്നിവ നേരത്തെ തീര്‍ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

സ്വന്തം അധ്വാനത്തിന് വില കല്‍പ്പിക്കാത്ത ശൂദ്രര്‍ എന്ന ബ്രാഹ്മണരുടെ ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ അടിമകള്‍: കാഞ്ച ഐലയ്യ- ഭാഗം 3

ടിപ്പു ജയന്തി ആഘോഷം തടസപ്പെടുത്താല്‍ ശ്രമം; കര്‍ണാടകയില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍