TopTop
Begin typing your search above and press return to search.

അന്താരാഷ്ട്ര യോഗ ദിനം; ജനപങ്കാളിത്തം കണക്കാക്കാന്‍ സാറ്റലൈറ്റ് നിരീക്ഷണം വേണമെന്ന് ആയുഷ് മന്ത്രാലയം

അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്ന ജൂണ്‍ 21 ന് പരിപാടിയിലെ ജനപങ്കാളിത്തം കണക്കാക്കാന്‍ സാറ്റാലൈറ്റ് നിരീക്ഷണം വേണമെന്ന് ആയുഷ് മന്ത്രാലയം. കാലാവസ്ഥാ, വാര്‍ത്താ വിനിമയ, ഗതി നിര്‍ണയ ഉപഗ്രഹ നിരീക്ഷണത്തിന് സമാനമായ രീതിയില്‍ രാജ്യത്ത് നടക്കുന്ന യോഗാ ദിനാചരണങ്ങളിലെ പങ്കാളിത്തം കണക്കാക്കാനാണ് മന്ത്രാലത്തിന്റെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎസ് ആര്‍ഒ മേധാവിക്ക് കത്തയച്ചതായും ആയുഷ് മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കൊട്ച പ്രതികരിച്ചു.

ജൂണ്‍ 21 ന് രാവിലെ 7 നും എട്ടിനും ഇടയില്‍ രാജ്യത്ത് നടക്കുന്ന ദിനാചരണത്തില്‍ പ്രദാന പരിപാടിയുടെ സാറ്റലൈറ്റ് നിരീക്ഷണമാണ് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിലൂടെ യോഗാ ദിനത്തിലെ ജനപങ്കാളിത്തം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കത്തിനോട് ഇതുവരെ ഐഎസ്ആര്‍ഒ അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും അഡീഷണന്‍ സെക്രട്ടറി പറയുന്നു.

ഡെറാഡൂണിലാണ് ഇത്തവണത്തെ യോഗാ ദിനാചരണത്തിന്റെ പ്രധാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഗൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കാളിയാവും. ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട യോഗാ ദിനമാായി പ്രഖ്യാപിച്ച് 2015 മുതല്‍ ദിനാചരണ ചടങ്ങിന്റെ പ്രധാന വേദിയില്‍ ഒരോ വര്‍ഷവും അന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്ക്. ഇത്തവണ അതിലധികം പേരുടെ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.


Next Story

Related Stories