UPDATES

ബാലഭാസ്കറിന്റ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം രണ്ട് ചോദ്യങ്ങൾക്ക് പിറകെ, അപകട സമയത്ത് കാറിലുണ്ടായിരുന്നത് 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും

അപകടം നടന്ന ദിവസം രാവിലെ തന്നെ സ്റ്റേഷനിലെത്തി പ്രകാശ് തമ്പി സ്റ്റേഷനിലെത്തി സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും കാറപകടത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുമ്പോൾ പോലീസ് ഉത്തരം തേടുന്നത് രണ്ട് ചോദ്യങ്ങൾക്കാണ്. അപകടം നടക്കുമ്പോൾ ബാലഭാസ്കറിന്റെ കാർ ഓടിച്ചതാര്?. സ്വർണക്കടത്തു കേസിന് അപകടമരണവുമായി ബന്ധമുണ്ടോ?. ബാലഭാസ്കറിന്റെ സഹായികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർക്ക് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതോടെയാണ് അപകടം സംബന്ധിച്ച് സംശയം ബലപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ‌ അറസ്റ്റിലായ പ്രകാശ് തമ്പിയിൽ നിന്നും ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തു. എന്നാൽ വിഷ്ണു സോമസുന്ദരം ഒളിവിലാണ്.

അതിനിടെ, ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് ഹൈവേ പട്രോളിങ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. രണ്ടു ബാഗുകളില്‍നിന്നാണു സ്വര്‍ണവും പണവും കണ്ടെടുത്തത്. ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതല്‍. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം റജിസ്റ്ററില്‍ രേഖപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.

അതേസമയം, അപകടം നടന്ന ദിവസം രാവിലെ തന്നെ സ്റ്റേഷനിലെത്തി പ്രകാശ് തമ്പി സ്റ്റേഷനിലെത്തി സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. മാനേജരാണെന്നു പരിചയപ്പെടുത്തിയായിരുന്നു വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ പ്രകാശ് തമ്പി മാനേജർ അല്ലെന്നും സുഹൃത്ത് മാത്രമാണെന്നുമായിരുന്നു പിന്നീട് ലക്ഷ്മിയുൾപ്പെടെ വെളിപ്പെടുത്തിയത്.

അതേസമയം കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടെതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി നല്‍കി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയെന്ന് ലക്ഷമി മൊഴി നല്‍കി.

ഇതിന് പിന്നാലെ നിർണായകമായ വിവരങ്ങളുമായി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയുടെ മൊഴിയും ക്രൈബ്രാഞ്ചിന് ലഭിച്ചു. ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടൊന്നും തനിക്കില്ല. സ്വര്‍ണ്ണ കടത്തുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം മൊഴി നല്‍കി.

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായകമായ മൊഴിയുമായി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിപറയുന്നു. അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചത് അര്‍ജ്ജുനാണെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി നടത്തിയ മൊഴിയെടുപ്പിലാണ് പ്രകാശ് തമ്പി ഇക്കാര്യം അറിയിച്ചതെന്ന മാതൃഭൂമി റിപ്പോർട്ട് പറയുന്നു. കാക്കനാട് ജയിലില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം.

ആശുപത്രിയില്‍ കിടന്നപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞത് താനാണ് വണ്ടിയോടിച്ചതെന്നായിരുന്നു. എന്നാൽ മൊഴി മാറ്റിയ ശേഷം അർജ്ജുനെ ഫോണിൽ ലഭിച്ചിട്ടില്ല. അര്‍ജ്ജുന്‍ തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പ്രകാശ് തമ്പി പറയുന്നു. കൊല്ലത്ത് കടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മൊഴിമാറ്റിയ ശേഷം അര്‍ജ്ജുന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതതോട ഉടലെടുത്ത സംശയങ്ങള്‍ തീർക്കാനായിരുന്നു ഇത്. ആരാണ് വണ്ടിയോടിച്ചതെന്ന് പരിശോധിക്കുകയായിരുന്നു ഇതിലൂടെ. എന്നാല്‍ ഒന്നും ലഭിച്ചില്ല, തമ്പി മൊഴിയില്‍ പറയുന്നു. അതേസമയം, ബാലഭാസ്‌കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിരുന്നെന്നും തമ്പി വെളിപ്പെടുത്തിയിട്ടുണ്ട്.

അപകടസമയത്ത് സമയത്ത് വാഹനം ഓടിച്ച ഡ്രൈവരെ സംബന്ധിച്ച്  നിഗമനങ്ങളുമായി വിദഗ്ദ സമിതി രംഗത്തെത്തി. വാഹനം ഓടിച്ചത് അർജുനാകാമെന്നാണ് വിദഗ്ധ സമിതി പറയുന്നത്. അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളെന്നാണ് ഫൊറന്‍സിക് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിലെ ഫൊറൻസിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.

 

കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് പഠിക്കാനാഗ്രഹമുണ്ട്; പക്ഷേ, സര്‍ക്കാര്‍ കൂടെ നില്‍ക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍