UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്കറിന്റെ മരണം: കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താന്‍ ക്രൈംബ്രാഞ്ച്

മുടിനാരുകൾ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധനകളുമായി മുന്നോട്ട് പോവാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹത വർധിപ്പിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അപകടം സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകള്‍ നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചയാളെ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ ‌വേഗത്തിലാക്കുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്.

അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി നൽകിയ പരാതിയിലെ അന്വേഷണമാണ് കൂടുതൽ ശാസ്ത്രീയ പരിശോധകളിലേക്ക് നീങ്ങുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതാരെന്ന് സംബന്ധിച്ചും അവ്യക്തത ഉണ്ടായിരുന്നു. വാഹനമോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുന്റെ മൊഴി. എന്നാൽ അർജ്ജുർ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകി.

മൊഴികളിലെ വൈര്യുധ്യം തീർക്കുക ലക്ഷ്യമിട്ട്  ഡ്രൈവറെ കണ്ടെത്താൻ ഫൊറൻസിക് പരിശോധന നടത്തിയിരുന്നു. എന്നാൽ ഏറെനാൾ കഴിഞ്ഞതിനാൽ വാഹനത്തിലെ രക്തസാമ്പിളുകൾ കണ്ടെത്താനായില്ല. മുടിനാരുകൾ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധനകളുമായി മുന്നോട്ട് പോവാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാർ മരത്തിലിടിച്ചാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. മുന്നുവയസ്സുകാരി  മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ആശുപത്രിയിലും മരിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ദിവസങ്ങൾ നീണ്ട ചികിൽസയ്ക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി.

ഇപ്പോള്‍ കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച പുറത്ത് വന്ന സ്വർണക്കടത്തിലെ അറസ്റ്റുകളാണ് വീണ്ടും ബാലഭാസ്കറിന്റെ മരണത്തെ വീണ്ടും ചർച്ചാ വിഷയമാക്കുന്നുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്കറുമായുണ്ടായിരുന്ന അടുപ്പമാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചത്.

അതോടൊപ്പം മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലാണ് കേസിനെ പുതിയ വഴിത്തിരിവിലേക്ക് നയിക്കുകയായിരുന്നു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിലേക്ക് നയിച്ച അപകടം നടന്നതിന് പിന്നാലെ താൻ സംഭവസ്ഥലത്ത് എത്തിയിരുന്നെന്നും അവിടെ കണ്ട ചില നീക്കങ്ങൾ സംശയത്തിന് വഴിവച്ചുമെന്നുമായിരുന്നു സോബിയുടെ പ്രതികരണം. ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടതായാണ് മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. മനസിൽ തോന്നിയ അസ്വാഭാവികത ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടികൾ ഏകോപിപ്പിച്ചിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നു. എന്നാൽ കാര്യമായ ഗൗരവം കാണിച്ചില്ല. എന്നാൽ ഇപ്പോള്‍ സ്വർണക്കടത്ത് കേസിൽ ഇയാള്‍ അറസ്റ്റിലായത് സംശയം വർധിപ്പിക്കുന്നതാണെന്നായിരുന്നു സാബുവിന്റെ പ്രതികരണം.

 

ബാലഭാസ്കറിന്റെ മരണം: ദുരൂഹത വർധിപ്പിച്ച് വെളിപ്പെടുത്തലുകൾ, ചോദ്യങ്ങളുമായി ബന്ധുക്കൾ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍