UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനിൽ ബാലറ്റ്​ യൂണിറ്റ്​ റോഡിൽ ഉപേക്ഷിച്ച നിലയിൽ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍

ഷഹബാദ് പ്രദേശത്ത് ബാലറ്റ്​ യൂണിറ്റ്​വഴിയിൽ കിടക്കുന്നതിന്റെ വീഡിയോ പുറത്ത്​വരികയായിരുന്നു.

വോട്ടെടുപ്പ് നടന്നതിനു തൊട്ടുപിന്നാലെ രാജസ്ഥാനിൽ ബാലറ്റ്​ യൂണിറ്റ്​ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ​ കണ്ടെത്തി. ബാരൻ ജില്ലയിലെ കിഷ്ൻഗഞ്ച്​ ​മണ്ഡലത്തിലെ ബാലറ്റ്​ യുണിറ്റാണ്​ ദേശീയ പാതയോരത്ത്​കണ്ടെത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ  റിപ്പോർട്ട് ചെയ്യുന്നു. ഷഹബാദ് പ്രദേശത്ത് ബാലറ്റ്​ യൂണിറ്റ്​വഴിയിൽ കിടക്കുന്നതിന്റെ വീഡിയോ പുറത്ത്​ വരികയായിരുന്നു. സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും അറിയിച്ചു. അബ്ദുൾ റാഷീഖ്, പത്വാരി നവാൽസിങ്​ എന്നിവരാണ് നടപടി നേരിട്ട ഉദ്യോഗസ്ഥർ.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പിൽ വ്യാപക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് വോട്ടിങ്ങ് യുനിറ്റ് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്. നേരത്തെ ബിജെപി സ്ഥാനാർഥിയുടെ വീട്ടിലേക്ക്​ റിസർവ്​ വോട്ടിങ്​യന്ത്രവുമായി എത്തിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെ കമ്മിഷൻ വെള്ളിയാഴ്ച സസ്പെൻഡ്​ ചെയ്തിരുന്നു.

ആദർശ് നഗറിലെ സങ്കരേലി ഗേറ്റിലെ 10ാം നമ്പർ ബുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താൻ പോളിങ്ങ്  ഓഫീസർ തന്നെ ആവശ്യപ്പെട്ടതായും വാര്‍ത്തകൾ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തെന്നുമായിരുന്നു റിപ്പോർട്ട്.

ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് പോളിംഗ് ഓഫീസര്‍; ചോദ്യം ചെയ്ത ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റിനെ കയ്യേറ്റം ചെയ്തു

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍