UPDATES

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ അന്വേഷിക്കാന്‍ ഷീല ദീക്ഷിത് വിസമ്മതിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, മന്‍മോഹന്‍ സിംഗും എതിര്‍ത്തു: സല്‍മാന്‍ ഖുര്‍ഷിദ്

‘Visible Muslim, Invisible Citizen: Understanding Islam in Indian Democracy’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം പറയുന്നത്.

വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിവാദമായ ബട്‌ല ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ അന്വേഷണം വേണ്ടെന്ന് ഷീല ദീക്ഷിത് തീരുമാനിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്ന് സല്‍മാന്‍ ഖുര്‍ഷിദ് ആരോപിക്കുന്നു.
ഷീല ദീക്ഷിത് മാത്രമല്ല, പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും അന്നത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തേജേന്ദ്ര ഖന്നയും അന്വേഷണത്തെ എതിര്‍ത്തതായും സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു. ‘Visible Muslim, Invisible Citizen: Understanding Islam in Indian Democracy’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം പറയുന്നത്.

ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് തിരഞ്ഞെടുപ്പിലെ ജയസാധ്യതയെ ബാധിക്കുമെന്ന് ഷീല ദീക്ഷിതിന് ആശങ്കയുണ്ടായിരുന്നു എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്. 2008ല്‍ കോണ്‍ഗ്രസിനെ ഹാട്രിക് വിജയത്തിലേയ്ക്ക് നയിച്ച് മൂന്നാം തവണയും മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് 2013ലെ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന് അധികാരവും നഷ്ടമായി.

2008 സെപ്റ്റംബര്‍ 19നാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നത്. എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് മോഹന്‍ ചന്ദ് ശര്‍മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പര നടന്ന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ബട്‌ല ഹൗസ് സംഭവം. സല്‍മാന്‍ ഖുര്‍ഷി അടക്കമുള്ള നേതാക്കള്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഖുര്‍ഷിദിന് പുറമെ കപില്‍ സിബല്‍, ദിഗ് വിജയ് സിംഗ് എന്നിവരാണ് ഈ നിലപാടുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയേയും കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍