UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകടസമയത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ ലക്ഷ്മി

അപകടം സംഭവിക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിറകില്‍ വിശ്രമിക്കുകയായിരുന്നു.

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാനാപകടത്തില്‍ കാറോടിച്ചിരുന്നത് അര്‍ജ്ജുന്‍ ആയിരുന്നെന്ന് ലക്ഷ്മിയുടെ മൊഴി. ദീര്‍ഘദൂരയാത്രകളില്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാറില്ല. അപകടം സംഭവിക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിറകില്‍ വിശ്രമിക്കുകയായിരുന്നു. താന്‍ മുന്‍സീറ്റിലായിരുന്നെന്നും മകള്‍ തേജ്വസ്വി ബാല ആസമയത്ത് മടിയില്‍ ഉണ്ടായിരുന്നെന്നും ലക്ഷ്മി പറയുന്നു. അപകടത്തില്‍ ബാല ഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്നായിരുന്നു നേരത്തെ അര്‍ജ്ജുന്‍ നല്‍കിയ മൊഴി. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ ലക്ഷ്മിയുടെ പ്രതികരണം.

തൃശ്ശൂരിലില്‍ നി്ന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ സെപ്തംബര്‍ 25 നായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ ഇവരുടെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വി ബാല അന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം

രണ്ടുവയസ്സുകാരിയുടെ മുഖം വാർത്തയിൽ കണ്ടതിന്റെ വേദനയിലാണ് ഈ എഴുത്ത്; എന്നാണ് നാം സുരക്ഷിതമായി യാത്ര ചെയ്യാന്‍ പഠിക്കുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍