ന്യൂസ് അപ്ഡേറ്റ്സ്

ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ കൊട്ടാരക്കരയില്‍ ആയിരങ്ങള്‍; തിരക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര നഗരത്തിലെ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. താരം എത്തുന്നതറിഞ്ഞ് വന്‍ ജനാവലിയാണ് പ്രദേശത്ത് എത്തിയിരുന്നത്.

കൊല്ലം കൊട്ടാരക്കരയില്‍ ഷോപ്പിങ്ങ് മാള്‍ ഉദ്ഘാടനത്തിനെത്തിയ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചതെന്നാണ് റിപോര്‍ട്ട്. 


കൊട്ടാരക്കര നഗരത്തിലെ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. താരം എത്തുന്നതറിഞ്ഞ് വന്‍ ജനാവലിയാണ് പ്രദേശത്ത് എത്തിയിരുന്നത്. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുമായിരുന്നു ഹരി മരിച്ചത്. നിയന്ത്രണാതീതമായ തിരക്കില്‍പ്പെട്ട നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാളിനു സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റുമായി ആയിരങ്ങളാണ് ദുല്‍ഖറിനെ കാത്തുന്നിരുന്നത്.

 

ദര്‍ഥിപുത്രയില്‍ നിന്നും കാര്‍വാനിലേക്ക്; മമ്മുട്ടിയില്‍ നിന്നും ദുല്‍ഖറിലേക്കുള്ള ബോളിവുഡിന്റെ കാല്‍ നൂറ്റാണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍