TopTop
Begin typing your search above and press return to search.

മാധ്യമപ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

മാധ്യമപ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ അദ്ധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍പി ഭാസ്‌കറിന്റെ മകളാണ്.ചെന്നെയില്‍ വച്ചായിരുന്നു മരണം.

തിരുവനന്തപുരം, കൊല്ലം, ന്യൂഡെല്‍ഹി എന്നിവിടങ്ങളിലീയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിരുദം ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിലായിരുന്നു. ടൈം റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ ആയിരുന്നു മാധ്യമ പഠനം.

ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്,ഔട്ട് ലുക്ക്‌ എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫ്രണ്ട് ലൈന്റെ കേരള കറസ്‌പോണ്ടന്റൊയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈ വോട്ട് കൗണ്ട്‌സ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കെ എസ് ബാലാജിയാണ് ഭര്‍ത്താവ്. മകള്‍ സാവേരി ബാലാജി. തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്വദേശിയാണ്.

Also Read- “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്


Next Story

Related Stories