ന്യൂസ് അപ്ഡേറ്റ്സ്

പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം ഹൃദയസ്തംഭനം മുലം: മുഖ്യമന്ത്രി

ഹൃദയ സ്തംഭനമാണെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞു

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയ സ്തംഭനം മുലമെന്ന് മുഖ്യമന്ത്രി. ചന്ദ്രൻ ഉണ്ണിത്താന് സംഘർഷത്തിനിടെ പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ചന്ദ്രൻ മരിക്കുന്നത്. 6-30 ഒാടെയാണ് പരിക്കേറ്റത്. മരിച്ചത് 10-30 നും മരണ കാരണം ഹൃദയ സ്തംഭനമാണെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്ത് വാർത്താ സമ്മേളത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്ന മറുപടി.

സ്ഥലത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നുണ്ടായ കല്ലേറിലാണ് ഉണ്ണിത്താന് പരിക്കേറ്റതെന്ന് കര്‍മ സമിതി നേതാക്കളുടെ ആരോപണം. എന്നാൽ ഇതിനെ നിഷേധിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ മരണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയും റിപ്പോർട്ട് പോലും സമർപ്പിക്കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് നടപടിയെന്നും പറയുന്നു. പന്തളത്ത് ഇന്നലെ വൈകിട്ട് മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ചുറ്റി പന്തളം ജംഗ്ഷനിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ പരിക്കേറ്റ രാജേഷ് എന്ന പോലീസുകാരന്റെ നിലയും ഗുരുതരമാണ്.

ശബരിമല തന്ത്രിക്ക് സ്ഥാനമൊഴിയാം: മുഖ്യമന്ത്രി

ഹര്‍ത്താല്‍ LIVE: പാലക്കാട് തെരുവുയുദ്ധം; സിപിഐ ജില്ലാ കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍