UPDATES

മധ്യപ്രദേശിൽ‌ 24 മണിക്കൂറിനുള്ളിൽ കർണാടക ആവർത്തിക്കുമെന്ന് വെല്ലുവിളി, പിന്നാലെ തിരിച്ചടി: കോൺഗ്രസ് സര്‍ക്കാരിനെ അനുകൂലിച്ച് 2 ബിജെപി എംഎല്‍എമാര്‍

നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് കമല്‍നാഥ് സര്‍ക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയെ അനുകൂലിച്ച് സ്വന്തം പാളയത്തിൽ നിന്നും കോണ്‍ഗ്രസിന് വോട്ടു ചെയ്തതത്

ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും നമ്പര്‍ ടൂവും അനുകൂലമായി പ്രതികരിച്ചാല്‌ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നന്ന മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് വെല്ലുവിളിക്ക് മണിക്കൂറുകള്‍ക്കകം തിരിച്ചടി. ഗോപാല്‍ ഭാര്‍ഗവയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് 2 ബിജെപി എംഎല്‍എമാര്‍ വോട്ടുചെയ്യുകയായിരുന്നു.

ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പിലാണ് രണ്ട് ബിജെപി എം.എല്‍.എമാര്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചത്. നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് കമല്‍നാഥ് സര്‍ക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയെ അനുകൂലിച്ച് സ്വന്തം പാളയത്തിൽ നിന്നും കോണ്‍ഗ്രസിന് വോട്ടു ചെയ്തതത് ബിജെപിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്.

സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും ഏതുനിമിഷവും താഴെ വീഴുമെന്നുമായിരുന്നു ബി.ജെ.പി നേതാക്കള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്‌തെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു.

കർണാടകയിൽ ജെഡിഎസ് കോൺഗ്രസ് സർക്കാറിനെ വിശ്വാസവോട്ടെടുപ്പിലൂടെ ഭരണത്തില്‍ നിന്നും പുറത്താക്കതിയതിന് പിന്നാലെ മധ്യപ്രദേശിൽ നിന്നും വന്ന പ്രതികരണം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

231 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 121 എം.എല്‍.എമാരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിനുള്ളത്. കോണ്‍ഗ്രസിന്റെ 114 സീറ്റുകള്‍ക്ക് പുറമെ ബി.എസ്.പിയുടെയും സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയിലാണ് സര്‍ക്കാർ നിലനിൽക്കുന്നത്. 109 ആണ് ബി.ജെ.പിയുടെ അംഗബലം. ഏത് നിമഷവും താഴെ വീണേക്കാവുന്ന സർ‌ക്കാരാണ് മധ്യ പ്രദേശിലേതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

 

യെദിയൂരപ്പ ഇതുവരെ ഗവര്‍ണറെ കണ്ടില്ല, ആര്‍എസ്എസിന്റെ ‘അനുഗ്രഹ’ത്തിന് കാത്തിരിക്കുന്നു; വെള്ളിയാഴ്ച സത്യപ്രതിജ്ഞയെന്ന് സൂചന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍