UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ദേശീയ സംഘം സംസ്ഥാനത്ത്; കൈവിട്ട ശബരിമലയില്‍ പിടിമുറുക്കുക ലക്ഷ്യമിട്ട് ദേശീയ നേതൃത്വം

വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ തുടരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും കേന്ദ്ര സംഘം സന്ദര്‍ശിക്കും

ശബരിമല വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച ഉന്നത തല സംഘം കേരളത്തില്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സംഘം സംസ്ഥാന സന്ദര്‍ശനത്തിന് എത്തിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്. പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റുുകള്‍ എന്നീവിഷയങ്ങള്‍ സമിതി പരിശോധിക്കും.  ശബരിമല വിഷയത്തിലൂന്നി ഒരുഘട്ടത്തിൽ പാർട്ടി നേടിയ മേൽക്കൈ കൈവിട്ട സാഹചര്യത്തിൽ  ഇവ തിരിച്ചു പിടിക്കുകകൂടിയാണ് ദേശീയ സംഘത്തിന്റെ ഇടപെടലിലുടെ ലക്ഷ്യമാക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് സംഘം കേരളത്തില്‍ എത്തിയത്.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി നടത്തുന്ന കുടിക്കാഴ്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളുമായി രംഗത്തുള്ള ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ളവരുമായും ഉന്നത തല സംഘം കൂടിക്കാഴ്ച നടത്തും. വൈകീട്ടോടെ തിരുവന്തപുരത്തെത്തേക്ക് തിരിക്കുന്ന ബിജെിപി നേതാക്കള്‍ സംസ്ഥാന ഗവര്‍ണര്‍ ജ. പി സദാശിവവുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് ശേഷമായിരിക്കും ഇവരുടെ തെളിവെടുപ്പ്. പന്തളം കൊട്ടാരം പ്രതിനിധി, ശബരിമല തന്ത്രി എന്നിവരുമായും ചർച്ച നടത്തും.

അതിനിടെ, ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായി വിവിധ കേസുകളില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തുടരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും കേന്ദ്ര സംഘം സന്ദര്‍ശിച്ചേക്കും. ഇന്നും നാളെയുമായി സംസ്ഥാനത്ത് തെളിവുടുപ്പും സന്ദര്‍ശനത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട്. പൊതു ജനങ്ങള്‍, വിശ്വാസികള്‍, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍,ശബരിമലയില്‍ നാമജപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍ തുടങ്ങിയരില്‍ നിന്നായിരിക്കും തെളിവെടുപ്പ്.

ശബരിമലയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

ശബരിമല : ചെറുന്യൂനപക്ഷം തെരുവിൽ നടത്തുന്ന സമരങ്ങൾ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ല : പുന്നല ശ്രീകുമാർ

‘സുവര്‍ണ്ണാവസരം’ പിള്ളയെ മുരളീധരന്‍ പക്ഷം ‘വലിച്ചു താഴെ ഇടു’മോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍