ന്യൂസ് അപ്ഡേറ്റ്സ്

“തൃപ്തിയെ വിളിച്ചുവരുത്തിയത് പിണറായി, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണം”: എഎന്‍ രാധാകൃഷ്ണന്‍

“ആചാരം ലംഘിക്കാനായി പിണറായി തൃപ്തിയെ വിളിച്ചുവരുത്തുകയായിരുന്നു”. ഒരു കാരണവശാലും തൃപ്തിയെ അയ്യപ്പന്റെ പൂങ്കാവനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തൃപ്തി ദേശായിയെ ശബരിമല ദര്‍ശനത്തിനായി ക്ഷണിച്ചുവരുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോളാണ് എഎന്‍ രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടേയും ഫോണ്‍ കോളുകള്‍ പരിശോധിക്കണം. ആചാരം ലംഘിക്കാനായി പിണറായി തൃപ്തിയെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു കാരണവശാലും തൃപ്തിയെ അയ്യപ്പന്റെ പൂങ്കാവനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചയാണ് തൃപ്തി കൊച്ചിയില്‍ വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍