TopTop

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു
ബിജെപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മദന്‍ ലാല്‍ ഖുറാന (82) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
1993-1996 കാലയളവില്‍ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയായിരു ഖുറാന 2004-ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. 2004 ജനുവരി 14 മുതല്‍ നവംബര്‍ 1വരെയായിരുന്നു അദ്ദേഹം ഗവര്‍ണര്‍ പദവിയിലിരുന്നത്. നാലുതവണ ലോകസഭാംഗവുമായിരുന്നു മദല്‍ലാല്‍ ഖുറാന.
രാജ് ഖുറാനയാണ് ഭാര്യ. പൂനം, വിമല്‍ എന്നിവര്‍ മക്കള്‍. വിമല്‍ കഴിഞ്ഞമാസം ഹൃദയാഘാതംമൂലം മരിച്ചിരുന്നു.

Next Story

Related Stories