UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ മന്ത്രിയുള്‍പ്പെടെ ഒരു സംഘം ബിജെപി വിട്ടു; സിറ്റിങ്ങ് സീറ്റിൽ വിമതനായി മൽസരിക്കും

അഞ്ചു തവണ ജൈതാരന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്.

നിയമസഭാ തെരിഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാനില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ അപ്രതീക്ഷിത് നീക്കം. പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയലാണ് അപ്രതീക്ഷിത രാജിയിലൂടെ പാര്‍ട്ടിയെ ഞെട്ടിച്ചത്. അഞ്ചു തവണ ജൈതാരന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്.

ഗോയല്‍ മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനിടെ നാഗൂറിലെ ബിജെപി എംഎല്‍എ ഹബീബു റഹ്മാന്‍ അഷ്റഫിയും പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എംഎല്‍എ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70% പോളിങ്ങ്; ദന്തേവാഡയിലും ബിജാപുരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍