ന്യൂസ് അപ്ഡേറ്റ്സ്

പരാജയ ഭീതി; യുപിയില്‍ രണ്ട് ലക്ഷം യോദ്ധാക്കളുമായി ബിജെപി സൈബര്‍ സേന രൂപീകരിക്കുന്നു

Print Friendly, PDF & Email

ബിജെപി ഐടി സെല്ലിന്റെ സഹകരണത്തോടെ ബിജെപി അനുകൂല കോളജ് വിദ്യാര്‍ഥികളെ ഭാഗമാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക.

A A A

Print Friendly, PDF & Email

2019 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍മീഡിയ പ്രചാരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഉത്തര്‍ പ്രദേശില്‍ ബിജെപി സൈബര്‍ സേന രൂപീകരിക്കുന്നു. 200,000 പേരടങ്ങുന്ന വന്‍ സംഘമാത്തെയാണ് സംസ്ഥാനത്ത് മാത്രമായി പ്രചാരണങ്ങള്‍ക്കായി ബിജെപി ഒരുങ്ങുക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. സമൂഹത്തിലെ അടിത്തട്ടില്‍ സൈബര്‍ പ്രവര്‍ത്തനം വ്യപിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്തു തലങ്ങളില്‍ ഇതിനായി സൈബര്‍ യോദ്ധാക്കളെ നിയോഗിക്കുമെന്നും ഉത്തര്‍ പദേശ് ബിജെപി വൈസ് പ്രസിഡന്റ് ജെപിഎസ് റാത്തോഡിനെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ പദ്ധതി പിന്നീട് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും റാത്തോഡ്വ്യക്തമാക്കി.

അതേസമയം കര്‍ണാടക തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും, യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് പരാജയങ്ങളും ഉണ്ടാക്കിയ ഭീതിയാണ് സൈബര്‍ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നിലെന്നും റിപോര്‍ട്ടുകളുണ്ട്.

പുതിയ പദ്ധതി ബിജെപി ഐടി സെല്ലിന്റെ സഹകരണത്തോടെ ബിജെപി അനുകൂല കോളജ് വിദ്യാര്‍ഥികളെ ഭാഗമാക്കിയായിരിക്കും നടപ്പാക്കുക. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണമായിരിക്കും പ്രധാനമായും ഇതിലുടെ ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. 2017ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്മാര്‍ട്ട് ഫോണ്‍ പ്രചാരണം ശക്തിപ്പെടുത്തിയായിരുന്നു സംഘപരിവാര്‍ പ്രചാരണം നയിച്ചത്. ഇതിനായി ആയിരക്കണക്കിന് വാട്സ്ആപ് ഗ്രൂപ്പുകളാണ് പാര്‍ട്ടി ഉപോഗപ്പെടുത്തിയത്. സമാനമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വ്യക്തമായപദ്ധതികളോടെ രാജ്യവ്യാപകമായി വ്യാപിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍