ജി രാമന്‍ നായരും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും ബിജെപിയില്‍; ടിപി സെന്‍കുമാര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി

മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ , പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളുമായ ശശികുമാര്‍ വര്‍മ, നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ കേരളത്തിലെ നിരവധി പ്രമുഖര്‍ ഉടന്‍ ബിജെപിയിലെത്തുമെന്ന അവകാശവാദങ്ങള്‍ക്ക് പിറകെ മുന്‍ കെപിസിസി എക്‌സിക്യൂടീവ് അംഗം ഉള്‍പെടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് പങ്കെടുത്ത ചടങ്ങിലാണ് ജി രാമന്‍ നായര്‍,  ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അതേസമയം, വിവിധ പരിപാടികളുമായി തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി. സെന്‍കുമാറിന്റെ രാഷ്ട്രീയ പ്രവേശനം ഉള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതാണ് കൂടിക്കാഴ്ച. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗങ്ങളും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളുമായ ശശികുമാര്‍ വര്‍മ, നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

വിവിധ പാര്‍ട്ടിയില്‍ നിന്നുമുള്ള നേതാക്കളുമായി തങ്ങള്‍ ചര്‍ച്ചയിലാണെന്നും ഏതാനും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നേരത്തെ തന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സൂചന നല്‍കിയിരുന്നു. സി.പി.എമ്മിലെ ചില നേതാക്കളുമായും ബി.ജെ.പി. ചര്‍ച്ച നടത്തിയെന്നും, അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഇന്നലെ ജി രാമന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരുടെ ബിജെപി പ്രവേശം.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം നേരത്തെ രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. തന്നെ സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നായിരുന്നു രാമന്‍ നായരുടെ വിഷത്തിലെ പ്രതികരണം.

ഏതാനും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നുമുള്ള വ്യക്തികള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ വരിനില്‍ക്കുന്നുവെന്നും ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെ്ന്നുമായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശത്തെക്കുറിച്ച ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍