UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോളും ബിജെപി ഇന്ത്യ ഭരിക്കും: രാം മാധവ്

ത്രിപുരയെ ബിപ്ലബ് ദേബ് മാതൃകാ സംസ്ഥാനമാക്കുമെന്നും രാം മാധവ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം 2047 ആഘോഷിക്കുമ്പോളും ഇന്ത്യ ബിജെപി തന്നെ ഭരിക്കുമെന്ന് ജനറല്‍ സെക്രട്ടറി രാം മാധവ്. 1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന്റെ റെക്കോഡ് നരേന്ദ്ര മോദി തകര്‍ക്കും. ത്രിപുരയിലെ അഗര്‍ത്തലയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് രാം മാധവ് ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 2014ല്‍ 17 കോടി വോട്ട് നേടിയ ബിജെപി ഇത്തവണ അത് 23 കോടിയായി ഉയര്‍ത്തിയെന്ന് രാം മാധവ് ചൂണ്ടിക്കാട്ടി.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിനിടെ നിരവധി അഴിമതിക്കേസുകളുണ്ടായി. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തിനിടെ ഇരു കേസ് പോലുമുണ്ടായില്ല. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ത്രിപുരയെ മാതൃകാ സംസ്ഥാനമാക്കി മാറ്റും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികസഹായമടക്കം എല്ലാ പിന്തുണയും നല്‍കും. ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമായ സഹായം നല്‍കും – രാം മാധവ് പറഞ്ഞു.

ALSO READ: കേരളത്തില്‍ പുതിയ വിവാദം തുറന്ന് നരേന്ദ്ര മോദി; പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍