TopTop
Begin typing your search above and press return to search.

വെളളപ്പൊക്കം; മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു രണ്ടു പേരെ കാണാതായി

വെളളപ്പൊക്കം; മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു രണ്ടു പേരെ കാണാതായി
കോട്ടയത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപോര്‍ട്ടിങ്ങിനു പോയ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. സംഭവത്തില്‍ രണ്ടു പേരെ കാണാതായി. മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന ചെറുവള്ളമാണ് കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ എഴുമാംകായലില്‍ മറിഞ്ഞത്. ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍. പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അഞ്ചു പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബാക്കിമൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

Related Stories