ന്യൂസ് അപ്ഡേറ്റ്സ്

മത്സ്യബന്ധനത്തിനിടെ ബോട്ട് തകര്‍ന്നു; സഹോദരന്റെ ജീവനുമായി കടലില്‍ നീന്തിയത് അരമണിക്കൂര്‍

എഡ്മണ്ട് സഹോദരന്‍ സെബാസ്റ്റിയന്‍ , സുഹൃത്ത് നെല്‍സണ്‍ എന്നിവര്‍ കടലില്‍ പോയ വള്ളം കാപ്പില്‍ കടപ്പുറത്തിന് സമീപം തിരയില്‍പ്പെട്ട് തകരുകയായിരുന്നു.

മല്‍സ്യബന്ധനത്തിനിടെ ബോട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് മല്‍സ്യത്തൊഴിലാളി മരിച്ചു. കൊല്ല്ം കടപ്പുറം പുറമ്പോക്ക് കോളനിയില്‍ ചെല്ലത്തിന്റെ മകന്‍ എഡ്മണ്ടാണ് മരിച്ചത്. എഡ്മണ്ട് സഹോദരന്‍ സെബാസ്റ്റിയന്‍, സുഹൃത്ത് നെല്‍സണ്‍ എന്നിവര്‍ കടലില്‍ പോയ വള്ളം കാപ്പില്‍ കടപ്പുറത്തിന് സമീപം തിരയില്‍പ്പെട്ട് തകരുകയായിരുന്നു. കടലില്‍ വീണ ഇവരില്‍ നെല്‍സണെ മറ്റ് വള്ളത്തിലെത്തിയവര്‍ രക്ഷപ്പെടുത്തി കൊല്ലത്ത് എത്തിക്കുകയായിരുന്നു.

എന്നാല്‍ വള്ളത്തിനടിയില്‍പ്പെട്ട് പരിക്കേറ്റ എഡമണ്ടിനെ ഏറെ നേരം കഴിഞ്ഞാണ് സഹോദരന്‍ സെബാസറ്റിയന്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാഹസികമായി നീന്തി തീരത്തെത്തുകയായിരുന്നു. ഏകദേശം അരമണിക്കൂര്‍ നീന്തിയാണ് സെബാസ്റ്റിന്‍ കാപ്പില്‍ തീരത്തെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എഡ്മണ്ട് മരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍