TopTop
Begin typing your search above and press return to search.

ഊര്‍മിള മഡോദ്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുംബൈ നോർത്തിൽ സ്ഥാനാർഥിയാവും

ഊര്‍മിള മഡോദ്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുംബൈ നോർത്തിൽ സ്ഥാനാർഥിയാവും

പ്രശസ്ത ബോളിവുഡ് നടി ഊര്‍മിള മഡോദ്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു താരം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സര്‍ദാര്‍ പാട്ടേലിൽ എന്നിവരുടെ ആശയങ്ങൾ അനുഗമിക്കുന്നവരാണ് തന്റെ കുടുംബം എന്ന് അംഗ്വത്വം സ്വീകരിച്ച ശേഷം ഊർമിള പ്രതികരിച്ചു.

അതേസമയം, മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ ഊര്‍മിള സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ശക്തമായ സാന്നിധ്യമുള്ള മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാർഥിക്കായുള്ള കോൺഗ്രസിന്റെ അന്വേഷണമാണ് ഊർമിളയിൽ അവസാനിച്ചത്. മികച്ച വിജയ സാധ്യതയില്ലെങ്കിലും ഊര്‍മിള സ്ഥാനാര്‍ഥിയാകുന്നതോടെ ശക്തമായ മത്സരത്തിന് ഇവിടം വേദിയാകുമെന്ന കണക്കു കൂട്ടലിലാണ് പാര്‍ട്ടി.

നേരത്ത ബി.ജെ.പി.യുടെ പ്രമുഖ നേതാവ് രാം നായിക്കില്‍നിന്ന് സമാനമായ നീക്കത്തിലുടെ ഈ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. 2004-ല്‍ നടന്‍ ഗോവിന്ദയെ രംഗത്തിറക്കിയായിരുന്നു കോൺഗ്രസിന്റെ നീക്കം. ഇതിന് പുറമേ പ്രശസ്ത സിനിമാതാരവും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുനില്‍ ദത്ത് അഞ്ച് തവണ ജയിച്ച മണ്ഡലമാണ് മുംബൈ നോര്‍ത്ത് വെസ്റ്റ്‌. 2009ല്‍ പ്രിയ ദത്തും ഇവിടെ മൽസരിച്ചിരുന്നു. 2014 ൽ യുവമോര്‍ച്ചയുടെ പൂനം മഹാജനെ ഇറക്കി പ്രിയ ദത്തിൽ നിന്നും ബിജെപി മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.


Next Story

Related Stories