UPDATES

കിറ്റ്കോയുടെ എല്ലാ നിർമ്മാണങ്ങളും അന്വേഷിക്കും, പാലാരിവട്ടം പാലം നിർമാണത്തിൽ തികഞ്ഞ അഴിമതി: ജി സുധാകരൻ

മുൻ സര്‍ക്കാറിന്റെ കാലത്തെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി കരുതുന്നില്ല.

ഉദ്ഘാടനം ചെയത് രണ്ട് വർഷത്തിനകം അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണം തികഞ്ഞ അഴിമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലം നിർ‌മാണത്തിൽ കിറ്റ്കോയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാണ്. ഡിസൈനിലും, നിര്‍മാണത്തിലും, മേൽനോട്ടത്തിലും അപാകതയുണ്ടായെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, മുൻ സര്‍ക്കാറിന്റെ കാലത്തെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി കരുതുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേൽനോട്ടചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ട വിധത്തിൽ ചെയ്തില്ല. കിറ്റ് കോ നടത്തിയ എല്ലാ നിർമാണങ്ങളും അന്വേഷണത്തിന് വിധേയമാകുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കരാറുകാരന്‍, ഡിസൈനര്‍, കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ എന്നിവർക്ക് നോട്ടീസ് അയച്ചു. എറണാകുളം വിജിലന്‍സ് യൂണിറ്റാണ് നോട്ടീസ് അയച്ചത്. അഴിമതിക്കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

എഫ്‌ഐആറില്‍ പേര് പരാമര്‍ശിക്കപ്പെട്ട കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ്, ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി ആദ്യഘട്ട ചോദ്യം ചെയ്യലിന് വിധേയരാക്കുന്നത്. കരാറുകാരന്‍, പാലത്തിന്റെ ഡിസൈനര്‍ തുടങ്ങിയവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചത്. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പേരെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്യലിന് വിധേയരാക്കാനാണ് തീരുമാനം.

‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍