ട്രെന്‍ഡിങ്ങ്

സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് സഹോദരങ്ങൾ റോഡിൽ ഉപേക്ഷിച്ചു

യുവതിയെ കാറിൽ കയറ്റി കൊണ്ട് വന്ന ശേഷം ആസിഡ് ഒഴിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന ഗ്രേറ്റർ നോയ്ഡയിലെ കോട്ട് ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു.

സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച് സഹോദരങ്ങൾ റോഡിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഡൽഹി ഗ്രേറ്റർ നോയ്ഡയിലാണ് 22 കാരിയെ രണ്ട് സഹോദരങ്ങൾ ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയാക്കി റോഡില്‍ ഉപേക്ഷിച്ചത്. അയൽ‌ വാസിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ചയായിരുന്നു സംഭവം. യുവതിയെ കാറിൽ കയറ്റി കൊണ്ട് വന്ന ശേഷം ആസിഡ് ഒഴിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന ഗ്രേറ്റർ നോയ്ഡയിലെ കോട്ട് ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. ആസിഡ് വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. മുഖം, കണ്ണുകൾ, കഴുത്ത് എന്നിവിടങ്ങളിൽ പൊള്ളലേറ്റിട്ടുള്ള യുവതി ഡൽഹി സഫ്ദർജംങ് ആശുപത്രിയിൽ ചികിൽസയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.

ഡൽഹിക്ക് സമീപത്തുള്ള ബുലാന്ദ്ഷയർ മേഖലയിലെ ഗുലാവാട്ടിയിൽ താമസിക്കുന്നവരാണ് കുടുംബം എന്നാണ് വിവരം. സംഭവത്തിന് ശേഷം കുടുംബത്തെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, പരിക്കേറ്റ പെൺകുട്ടി പോലീസിന് സംഭത്തെ കുറിച്ച് വിശദമായ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന നിലപാടിലാണ് പോലീസ്. ആക്രമണത്തിൽ വിവിധ വകുപ്പുകൾ പ്രകാരം വധശ്രമത്തിനും ആസിഡ് ആക്രമണത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍