TopTop
Begin typing your search above and press return to search.

സ്വന്തം പ്രതിമയെങ്കിൽ ഖജനാവിൽ നിന്നുള്ള പണമെന്തിന്; മായാവതി തുക തിരിടയ്ക്കേണ്ടിവരുമെന്ന്: സുപ്രീം കോടതി

സ്വന്തം പ്രതിമയെങ്കിൽ ഖജനാവിൽ നിന്നുള്ള പണമെന്തിന്; മായാവതി തുക തിരിടയ്ക്കേണ്ടിവരുമെന്ന്: സുപ്രീം കോടതി
മുഖ്യമന്ത്രിയായിരിക്കെ ഉത്തർ പ്രദേശിലുടനീളം സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായി ആനയുടെ പ്രതിമകളും നിർമിച്ച സംഭവത്തിൽ‌ ബി.എസ്.പി അധ്യക്ഷൻ മായാവതി പണം തിരിച്ചയ്ക്കേണ്ടിവരുമെന്നാണ് സുപ്രീം കോടതി. രാഷ്ട്രീയപാർട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.

മായാവതി പണം തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് പ്രഥമദൃഷ്ട്യാ ‍നിരീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ലഖ്നൗ  അംബേദ്കർ പാർക്ക് ഉൾപ്പെടെ വിവിധ ഇടങ്ങളിലാണ് പ്രതിമകൾ നിർമിച്ചത്. കേസിൽ ഇനി ഏപ്രിൽ രണ്ടിന് വീണ്ടും വാദം കേൾക്കും.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് മാസത്തിലേക്ക് കേസിന്‍റെ വാദം മാറ്റണമെന്ന് മായാവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷന്നും ജസ്റ്റിസ് ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് അംഗങ്ങളുമായ ബെഞ്ചിന്റെ നിലപാട്.

2006-ലായിരുന്നു ഉത്തർപ്രദേശിലെമ്പാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെയുടം ആനകളുടെയും പ്രതിമകളും വച്ചത് അന്നുതന്നെ വിവാദമാവികുയും ചെയ്തിരുന്നു. പ്രതിമകൾ നിർമിക്കാൻ നൽകിയ കരാറുകളിൽ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുപ്രീം കോടതിയുടെ നിലപാട്.

Next Story

Related Stories