ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലിനെതിരേ രാഷ്ട്രീയ നീക്കം; തീരുമാനം സര്‍ക്കാരിന്റേതെന്നും കമല്‍

ചലച്ചിത്ര പുരസ്‌കാരച്ചടങ്ങിലെ മോഹന്‍ലാലിന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള ഇപ്പോഴത്തെ വിവാദം തീര്‍ത്തും അനാവശ്യമാണെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും. ഭീമ ഹരജി അടക്കമുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും കമല്‍ പ്രതികരിച്ചു.

അതേസമയം ചലച്ചിത്ര പുരസ്‌കാരച്ചടങ്ങിലെ മോഹന്‍ലാലിന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള ഇപ്പോഴത്തെ വിവാദം തീര്‍ത്തും അനാവശ്യമാണെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ചടങ്ങിലേക്ക് മോഹന്‍ ലാലിനെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തില്‍ തീരുമാനമാവാത്ത ഒരു വിഷയത്തെ ചൊല്ലിയുള്ള വിവാദം എന്തിണെന്ന് മനസ്സിലാവുന്നില്ലെന്നും മന്ത്രി പറയുന്നു. ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നേരത്തെ മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍