ന്യൂസ് അപ്ഡേറ്റ്സ്

ഡോക്‌സിസൈക്ലിനെതിരേ വ്യാജ പ്രചാരണം; ജേക്കബ് വടക്കാഞ്ചേരിക്കെതിരേ കേസെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ശാസ്ത്രീയമായ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രചാരണങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി നടത്തിവരുന്നന്നത്.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കരുതെന്ന സാമൂഹിക മാധ്യമങ്ങില്‍ പ്രചാരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരേ  കേസെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി കെ കെ ശൈലജ ഡിജിപിക്ക് കത്തുനല്‍കി. ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജപ്രചരണം നടത്തികയാണെന്ന് വ്യക്തമാക്കിയാണ് നടപടിയെന്നും അരോഗ്യമന്ത്രി അറിയിച്ചു. തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു ഇതു സംബന്ധിച്ചുള്ള മന്ത്രിയുടെ പ്രതികരണം.

പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് എലിപ്പനി വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും
ചെയ്തു വരികയാണ്. നിരവധി പേരെയാണ് ഇതിനോടകം എലിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. നിരവധി മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

എന്നാല്‍ ശാസ്ത്രീയമായ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രചാരണങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി നടത്തിവരുന്നന്നത്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍