TopTop
Begin typing your search above and press return to search.

സാങ്കേതിക തകരാർ; ചന്ദ്രയാൻ- 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

സാങ്കേതിക തകരാർ; ചന്ദ്രയാൻ- 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു
ഇന്ന് പുലർച്ചെ 2.51 ന് വിക്ഷേപിക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ- 2 വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു. വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണു കാരണമെന്ന് നടപടിയെന്ന് ഐഎസ്ആർഒ അറിയിച്ചു. എന്നാൽ സാങ്കേതിക തകരാർ എന്തെന്ന് വ്യക്തമാക്കാൻ ഐഎസ്ആഒ തയ്യാറായട്ടില്ല. പുതിയ വിക്ഷേപണ സമയം പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആർഒ വക്താവ് ഗുരുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു

രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെ ചാന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെത്തിയിരുന്നു. എന്നാൽ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടറോടു നിർദേശിക്കുകയായിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗൺ നിർത്തിവച്ചത്.സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ സാധിക്കും വിധമായിരുന്നു വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ച് ഇതിനായിള്ള ദിവസം കണ്ടെത്തിയാൽ മാത്രമേ അടുത്ത ലോഞ്ചിങ് സാധ്യമാകുകയുള്ളൂ. ഇതിന് നാളുകളെടുക്കുമെന്നാണ് വിവരം.

1000 കോടിയോളം രൂപ ചെലവിടുന്നതായിരുന്നു ചന്ദ്രയാൻ 2 ദൗത്യം. രണ്ടുമാസം സമയമെടുക്കും. സുരക്ഷിതമായ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്. വിക്ഷേപണം സാധ്യമായിരുന്നെങ്കിൽ റഷ്യയ്ക്കും യുഎസിനും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി മാറുമായിരുന്നു ഇന്ത്യ.

കരുത്തിലും പ്രകടനത്തിലും മുന്‍പനായ ബാഹുബലിയെന്ന വിളിപേരിലറിയപെടുന്ന ജി.എസ്.എല്‍.വി – മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വിക്ഷേപണം ദൗത്യം തീരുമാനിച്ചിരുന്നത്. ഇതിലാണ് അവസാന നിമിഷം തകരാർ കണ്ടെത്തിയത്. ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും വിധത്തലായിരുന്നു ചന്ദ്രയാൻ 2ന്റെ പ്രവർത്തനങ്ങള്‍ നിശ്ചയിത്തിരുന്നത്. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂര്‍വമാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ചന്ദ്രനിൽ ജലസാന്നിദ്ധ്യം ഉണ്ടെന്നു കരുതുന്ന ഇരുണ്ടഭാഗമായ ദക്ഷിണ ധ്രുവത്തില്‍ പേടകം ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി പറന്നിറങ്ങും വിധമായിരുന്നു ദൗദ്യം സജ്ജീകരിച്ചിരുന്നത്. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ജലം ടൈറ്റാനിയം മഗ്നീഷ്യം തുടങ്ങിയവയുടെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ച ഐ.എസ്.ആര്‍.ഒ-യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമേറിയ ദൗത്യം കൂടിയാണ് ചന്ദ്രയാന്‍ രണ്ട്.

ബെന്‍ സ്‌റ്റോക്‌സും ബട്‌ലറും ഇംഗ്ലണ്ടിന്റെ വിജയ ശില്‍പികള്‍; ആവേശം വിതറിയ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് കന്നി കിരീടനേട്ടം

Next Story

Related Stories