TopTop
Begin typing your search above and press return to search.

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70% പോളിങ്ങ്; ദന്തേവാഡയിലും ബിജാപുരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70% പോളിങ്ങ്; ദന്തേവാഡയിലും ബിജാപുരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍
മാവോയിസ്റ്റ് ആക്രമണത്തിന്റെയും എറ്റുമുട്ടലുകള്‍ക്കുമിടെ നടന്ന് ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പോളിങ്ങ്. വോട്ടെടുപ് ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള മാവോയിസ്റ്റുകളുടെ ആഹ്വാനം നില നില്‍ക്കെയാണ് സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്ങ്.  കൊണ്ടഗാവ് 61.47, കേശ്കല്‍ 63.51, കാന്‍കര്‍ 62, ബസ്തര്‍ 58, ദന്തേവാഡ 49, ഗൈരഗര്‍ 60.5, ദോംഗര്‍ഗര്‍ 64, കുജി 65.5 എന്നിങ്ങനെയാണ് വൈകീട്ട് നാലു വോട്ടിങ്ങ് ശതമാനം. ആകെയുള്ള 90 നിയമ സഭാ മണ്ഡലങ്ങളില്‍ 18 എണ്ണത്തിലേക്കാണ് തിങ്കളാഴ്ച പോളിങ്ങ് നടന്നത്. 187 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.

അതിനിടെ, ബിജാപുറിലെ പാമെഡ് മേഖലയില്‍ 12.20 ഓടെയുണ്ടായ സ്‌ഫോടനത്തില്‍ കോബ്ര കമാന്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ബന്ധയിലെ കോണ്ഡയില്‍ പോളിങ് സ്റ്റേഷനില്‍നിന്ന് ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) കണ്ടെത്തി. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പ് കെട്ടിടത്തിന് പുറത്തെ മരച്ചുവട്ടിലേക്കു മാറ്റി. മൂന്ന് ഐഇടികളാണ് സിആര്‍പിഎഫിന്റെ ബോംബ് സ്‌ക്വാഡ് കണ്ടെത്തിയത്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ ന്യൂസുകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇന്ന് 9 കേസുകള്‍ രജിസ്റ്റര്‍ ചെയതതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുഴുവന്‍ മണ്ഡലങ്ങളിലും വിവി പാറ്റ മെഷീനുകള്‍ ഉപയോഗിച്ച് നടത്തിയ വോട്ടെടുപ്പില്‍ കാര്യമായ സാങ്കേതിക തകരാറ് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ശതമാനം മെഷീനുകള്‍ മാത്രമാണ് മാറ്റിസ്ഥാപിക്കേണ്ടി വന്നതെന്നും അവര്‍ പറയുന്നു.  വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് ഗണറാം സാഹു ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഞായറാഴ്ച കോണ്‍ഗ്രസ് വിട്ട സാഹു ബിജെപിയില്‍ ചേര്‍ന്നത്. നവംബര്‍ 20 നാണ് സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. മറ്റ് നാല് സംസ്ഥാനങ്ങള്‍ക്ക് ഒപ്പം ഡിസംബര്‍ 11 നാണ് ഫല പ്രഖ്യാപനം.

Next Story

Related Stories