Top

ചൂര്‍ണിക്കര വ്യാജ രേഖ കേസ്; ഇടനിലക്കാരൻ അബു പിടിയിൽ

ചൂര്‍ണിക്കര വ്യാജ രേഖ കേസ്; ഇടനിലക്കാരൻ അബു പിടിയിൽ
ആലുവ ചൂര്‍ണിക്കരയിൽ‌ വ്യാജ രേഖ ചമച്ച് നിലം നികത്തിയ കേസിൽ ഇടനിലക്കാരന്‍ പിടിയില്‍. ആലുവ സ്വദേശി അബു എന്നയാളെയാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. ഇയാൾ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് കാലടിയിലെ വീട്ടില്‍ പോലീസ് രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്.

തൃശൂര്‍ മതിലകം സ്വദേശി ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. വ്യാജരേഖകൾ തയ്യാറാക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, പിടിയിലായ അബു സ്ഥലമുടമയ്ക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ പ്രവർത്തിച്ച വ്യക്തിയാണെന്നാണ് വിലയിരുത്തൽ. വിരമിച്ച ഉദ്യോഗസ്ഥരാണ് വ്യാജരേഖ തയ്യാറാക്കി നല്‍കിയത് എന്നാണ് സൂചന.

വ്യാജരേഖ തയ്യാറാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് അബു മൊഴി നല്‍കിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇത്തരം ഭൂമിയിടപാടുകൾ നടത്തി പരിചയമുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു. പിടിയിലായ അബുവിനെ ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യ്തുവരികയാണ്.

തട്ടിപ്പ‌് സംബന്ധിച്ച‌് പൊലീസും വിജിലൻസും ലാൻഡ‌് റവന്യൂ കമീഷണറേറ്റും പ്രത്യേകമായാണ്‌ അന്വേഷണം നടത്തുന്നത്‌. ചൂർണിക്കര പഞ്ചായത്തിലെ 14–ാം വാർഡിൽ ദേശീയപാതയോട‌് ചേർന്നുള്ള 25 സെന്റ‌് തണ്ണീർത്തടം വർഷങ്ങൾക്ക‌ുമുമ്പ‌് ഉടമ മണ്ണിട്ട‌് നികത്തി ഗോഡൗൺ നിർമിച്ചിരുന്നു. ഭൂമിയിൽ വീണ്ടും നിർമാണം നടത്താൻ ഉടമ ശ്രമിച്ചപ്പോഴാണ‌് അബു ഇടപെട്ട‌് പണം വാങ്ങി വ്യാജരേഖ ചമച്ചുകൊടുത്തത‌്. കമീഷണറുടെ പേരിലുള്ള വ്യാജ ഉത്തരവ‌ാണ‌് അബു ആദ്യം തയ്യാറാക്കിനൽകിയത‌്. ശ്രീഭൂതപുരം ലിഫ‌്റ്റ‌് ഇറിഗേഷന്റെ പൈപ്പ‌് പറമ്പിനരുകിലേക്ക‌് മാറ്റിസ്ഥാപിക്കാമെന്ന‌ുപറഞ്ഞ‌് ഭൂവുടമയിൽനിന്ന‌് 50,000 രൂപ തട്ടിയ സംഭവത്തിൽ അബുവിനെതിരെ കാലടി പൊലീസിലും പരാതിയുണ്ട്‌.

Also Read- ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍




Next Story

Related Stories