UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജെ ജോസഫിന് സീറ്റ് നൽകില്ലെന്ന് ഉറച്ച് മാണി വിഭാഗം; കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷം

105 അംഗ കമ്മിറ്റിയില്‍ മാണി ഗ്രൂപ്പിനുള്ള ആധിപത്യം പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം

യുഡിഎഫ് രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയ്ക്കു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരള കോണ്‍ഗ്രസില്‍ പി.ജെ. ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നൽകി മാണി വിഭാഗം. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്കുള്ള ഏക ലോക്സഭ സീറ്റിൽ മാണി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി തന്നെ മൽസരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ യുഡിഎഫ് രണ്ടാം സീറ്റ് നൽകിയാൽ തന്നെ അതിലെ സ്ഥാനാർത്ഥിയെ സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ 105 അംഗ കമ്മിറ്റിയില്‍ മാണി ഗ്രൂപ്പിനുള്ള ആധിപത്യം പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യമെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ ചര്‍ച്ചകള്‍ക്കു ശേഷം കെ.എം.മാണി തന്നെ പ്രഖ്യാപിക്കും. എന്നാൽ, യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ പി.ജെ. ജോസഫിനുള്ള സീറ്റിനായി പാര്‍ട്ടി ഇനി സമ്മർദം ചെലുത്തില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിലവിൽ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാനാണു നീക്കം.

അതേസമയം, രാജ്യസഭാ സീറ്റ് ജോസ് കെ. മാണി ഏറ്റെടുത്തതിനാല്‍ അടുത്ത അവസരം തനിക്കു നല്‍കണമെന്നായിരുന്നു ജോസഫിന്‍റെ ആവശ്യം. സീറ്റിനു പകരം സ്ഥാനങ്ങള്‍ നല്‍കി ജോസഫിനെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താനും മാണി വിഭാഗം ഉദ്ദേശിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍