TopTop
Begin typing your search above and press return to search.

സമ്മേളനത്തിലെ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തു; മാധ്യമ പ്രവർത്തകന് കോൺഗ്രസ് പ്രവർത്തകരുടെ മർദനം/ വീഡിയോ

സമ്മേളനത്തിലെ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തു; മാധ്യമ പ്രവർത്തകന് കോൺഗ്രസ് പ്രവർത്തകരുടെ മർദനം/ വീഡിയോ

തമിഴ്നാട്ടിലെ ഫോട്ടോ ജേണലിസ്റ്റിന് കോൺഗ്രസ് പ്രവർത്തകരുടെ മർദനം. വിരുതനഗറിൽ പാർട്ടി സംഘടിപ്പിച്ച റാലിയിലെ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ പകർത്തിയതിനാണ് മാധ്യമ പ്രവർത്തകന് പ്രവർത്തകരുടെ മർദനമേറ്റത്. വികടൻ മാസികയുടെ ഫോട്ടോഗ്രാഫറായ മുത്തിരാജാണ് കയ്യേറ്റത്തിന് ഇരയായത്. മുത്തുരാജിനെ മർദിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്ത് വിട്ടു.

അതേസമയം, പ്രകേപനം സൃഷ്ടിച്ചതിനാലാണ് പ്രവര്‍ത്തകർ പ്രകോപിതരായതെന്നാണ് തമിഴ്നാട് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും നേതൃത്വം വ്യക്തമാക്കി. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായി ചേർന്നാണ് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം, സിപിഐ, മുസ്ലീം ലീഗ് കക്ഷികളും മുന്നണിയുടെ ഭാഗമാണ്.


Next Story

Related Stories