Top

'ശബരിമലയില്‍‌ മനീതി സംഘം വന്നപ്പോൾ പോലീസ് ഉത്തരവാദിത്വം മറന്നു'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നതെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വലിയ വിവാദം സൃഷ്ടിച്ച ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ പോലീസിന് വലിയ പിഴവ് പറ്റിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ നിലപാടെടുത്തപ്പോൾ അതിന് ഒപ്പം നിൽക്കുന്നതിൽ പോലീസിന് വിഴ്ച സംഭവിച്ചു. പൊലീസ് സേനയിൽ നിന്ന് പലപ്പോഴും വിവരങ്ങൾ ചോര്‍ന്നു. മനിതി സംഘം എത്തിയപ്പോൾ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്.  ഉദ്യോഗസ്ഥർ നാറണത്ത് ഭ്രാന്തനെ പോലെ പെരുമാറി. ശബരിമല ഡ്യൂട്ടിയിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ വിട്ടുനിന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നും കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളോട് അദ്ദേഹം പ്രതികരിച്ചു. കസ്റ്റഡിമര്‍ദ്ദനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സര്‍ക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. കസ്റ്റഡി മരണത്തിന്‍റെ സാഹചര്യവും വിമര്‍ശന വിധേയമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്റ്റഡി മരണം ഉൾപ്പെടെ പൊലീസ് സേനക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ അടുത്തകാലത്തായി കൂടുതൽ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്തത്.

യൂണിവേഴ്‌സിറ്റി കോളേജിലേത് വധശ്രമക്കേസ് മാത്രമല്ല; അധികാരത്തിന്റെ തണലില്‍ നടക്കുന്ന സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍


Next Story

Related Stories