TopTop

കേരളത്തിലെ ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്‌സ് സഹകരിക്കും

കേരളത്തിലെ ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്‌സ് സഹകരിക്കും
സംസ്ഥാന ആർകൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്‌സ് നാഷണൽ ആർകൈവ്‌സ് കേരളവുമായി സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും നാഷണൽ ആർകൈവ്‌സ് ഡയറക്ടർ എംഗൽഹാർഡും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് എംഗൽഹാർഡിന് കൈമാറി. നെതർലൻഡ്‌സിലെ അന്താരാഷ്ട്ര സാംസ്‌കാരിക നയത്തിലെ സാംസ്‌കാരിക പൈതൃക വിനിമയ പദ്ധതിയുടെ ഭാഗമായാണ് സഹകരണം. പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിലെ ഡച്ച് സാന്നിധ്യവുമായി ബന്ധപ്പെട്ട ഭൂപടങ്ങളും പൈതൃക രേഖകളും കാണാനുള്ള അവസരം മുഖ്യമന്ത്രിക്ക് ലഭിച്ചു.

നെതർലൻഡ്‌സിലെ അടിസ്ഥാന സൗകര്യ ജല പരിപാലന വകുപ്പ് മന്ത്രി കോറ വാൻ ന്യൂയെൻഹിസനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ജല, പ്രളയ അപകട നിയന്ത്രണം, തുറമുഖം, ഉൾനാടൻ ജലഗതാഗത വികസനം, തീരസംരക്ഷണം, ഗതാഗതം, യാത്രാ സംവിധാനം എന്നീ മേഖലകളെക്കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു.

Next Story

Related Stories