TopTop

കേരളം മഹാപ്രളയത്തെ നേരിട്ട രീതി വിശദീകരിച്ച് മുഖ്യമന്ത്രി; മൽസ്യത്തൊഴിലാളികളുടെ പങ്ക് എടുത്തു പറഞ്ഞ് ജനീവ പ്രസംഗം

കേരളം മഹാപ്രളയത്തെ നേരിട്ട രീതി വിശദീകരിച്ച് മുഖ്യമന്ത്രി; മൽസ്യത്തൊഴിലാളികളുടെ പങ്ക് എടുത്തു പറഞ്ഞ് ജനീവ പ്രസംഗം
കേരളം നേരിട്ട മഹാ പ്രളത്തെ അതിജിവിച്ചതെങ്ങനെയെന്ന് ലോകത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. ജനീവയിൽ നടക്കുന്ന യുഎൻ അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കവെയാണ് കേരളത്തിന്റെ പ്രളയാനുഭവങ്ങളും കാര്യക്ഷമായി നേരിട്ട രീതിയും അദ്ദേഹം വ്യക്തമാക്കിയത്. പ്രളയത്തെ കേരളം വിജയകരമായി നേരിട്ട രീതി ലോകത്തോട് പങ്കുവയ്ക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ വ്യക്തമാക്കി.

വികസന പാതയിൽ മുന്നേറിക്കൊണ്ടിരുന്ന കേരളത്തിന് നേരിട്ട അപ്രതീക്ഷിത ദുരിന്തമായിരുന്നു കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയം. ഇതിന്റെ ദുരിതങ്ങളിൽ നിന്നും കരകയറുകയാണ് സംസ്ഥാനം. പരിസ്ഥിതി സൗഹാർദമായ നവ കേരള നിർമാണമാണ്  മുന്നോട്ട് വയ്ക്കുന്നത്. 453 ജീവനുകൾ നഷ്ടപ്പെട്ടു, വൻ തോതിൽ നാശ നഷ്ടങ്ങൾ ഉണ്ടായി. 4.4 ദശലക്ഷം യുഎസ് ഡോളറിന്റെ പുനർനിർമാണ പ്രവർത്തനങ്ങളാണ് കണക്കാക്കപ്പെടുന്നത്. യുഎൻ ഏജൻസിയുടെ കണക്കാണിത്.

കേരളം പ്രളത്തെ നേരിട്ടത് ആത്മ ധൈര്യവും ഒത്തൊരുമയും കൊണ്ടാണ്. മൽസ്യതൊഴിലാളികളുടെ ഇടപെടൽ വലിയ സഹായമാണ് നൽകിയത്. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. സ്ഥിതിഗതികൾ സൂക്ഷമായി വിലയിരുത്തി. ഇന്ത്യൻ സേനയും കാര്യക്ഷമായ പങ്കുവഹിച്ചു. വീടുകളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായിരുന്നു പ്രധാന പരിഗണന. പ്രളയത്തിന് ശേഷം നടന്ന ശുചീകരണത്തിലടക്കം ഒത്തൊരുമിച്ച് പ്രവർത്തിച്ചു.

നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കി. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ സഹകരണമേഖല എന്നിവയുടെ സഹായത്തോടെയാണ് ഇത് കാര്യക്ഷമായി നടപ്പാക്കിയത്. നവ കേരള നിർമാണം അതിന്റെ പ്രാരംഭഘട്ടത്തിലാണ്. പരിസ്ഥിതി സൗഹൃദ നിർമാണമാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നത്. പരിസ്ഥിതിയെ മാനിച്ചുകൊണ്ടായിരുന്നും ഇനിയുള്ള പ്രവർത്തനങ്ങൾ. സമൂഹ്യ സുരക്ഷാ പദ്ധതികൾ ഉൾപ്പെടുത്തിയായിരിക്കും പദ്ധതികൾ എന്നും അദ്ദേഹം പറയുന്നു. പുനരധിവാസ പദ്ധതികൾ ജനങ്ങളുടെ താമസ ഭക്ഷണ സൗകര്യങ്ങൾ പരിഹരിക്കാൻ തരത്തില്‍ ആയിരിക്കും തയ്യാറാക്കുക. സമൂഹത്തിലെ ദുർബല വിഭാഗത്തിന് മുൻഗണന നൽകും.

മെയ് ആദ്യവാരത്തിൽ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായ ഒഡീഷയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് വൻ. നാശ നഷ്ടങ്ങളാണ് ഉണ്ടായത്, എന്നാൽ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ജീവഹാനി വളരെയധികം കുറയ്ക്കാനായി. മുൻ കരുതൽ സംവിധാനങ്ങള്‍ കാര്യക്ഷമകമായി പ്രവർത്തിച്ചാൽ ദുരന്തങ്ങളെ അതിജീവിക്കാൻ നേരിടാൻ ആകുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾ ആഗോള തലത്തിൽ തന്നെ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള താപനത്തിലെ വർധനയാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ യുഎൻ സമ്മേളനത്തിന്റെ ആശയത്തെ താൻ പുർണമനസോടെ പിന്തുണയ്ക്കുന്നു. പ്രളയത്തെ കേരളം നേരിട്ടത് ഒറ്റമനസ്സോടെയായിരുന്നു. അവിടെ ഒരു തരത്തിലുമുള്ള വേർതിരിവുകളും ഉണ്ടായിരുന്നില്ല. ഈ പ്രവണത ഇനിയും തുടർന്ന് പോരുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.Read More- കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

Next Story

Related Stories