UPDATES

ട്രെന്‍ഡിങ്ങ്

സമദൂരം ഇരട്ടത്താപ്പ്; എന്‍എസ്എസിനെതിരെ വീണ്ടും പിണറായി വിജയൻ

അരാധന സ്വാതന്ത്യം സംബന്ധിച്ച വലിയ കാൻവാസിലാണ് ഇപ്പോഴത്തെ പ്രശ്നത്തെ കാണേണ്ടതെന്നും അദ്ദേഹം പറയുന്നു.

ജനുവരി ഒന്നിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വനിതാ മതിൽ തീർത്തും അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് വർഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് കമ്യുണിസ്റ്റ് രീതിയാണെന്നും വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ എൻഎസ്എസ് നിലപാടിനെയും സംഘപരിവാർ സംഘടനളെയും രുക്ഷമായി വിമർശിക്കാനും തയ്യാറായി. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. അവര്‍ക്ക് ഇരട്ടത്താപ്പാണ്. ഏതിൽ നിന്നെല്ലാമാണ് സമദുരം പാലിക്കുന്നതെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. മന്നത്തിന്റെ പോരാട്ടങ്ങൾ ഇന്നും പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻ എസ് എസിനെതിരായ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. വനിതാ മതിലിൽ പങ്കെടുക്കുന്നത് തടയാൻ ഒരു സംഘടനയ്ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ ആചാരങ്ങളിൽ കാലാകാലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. നിരവധി ആചാരങ്ങൾ മാറിയ കാലത്തൊന്നും ഉണ്ടാവാത്ത പ്രതിഷേധമാണ് ഇപ്പോൾ അരങ്ങേരുന്നത്. ശനി ഷിഗ്നാപൂരിൽ 400 വർഷം പിന്നിട്ട ആചാരമാണ് ഹൈക്കോടതി ഉത്തരവിലൂടെ മാറിയത്. അന്ന് അതി ഭീകരമായ പോലീസ് നടപടിയോടെയാണ് വിധി നടപ്പാക്കിയത്. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സ്ഥലമാണിത്. കർണാടകയിയെ മഡേസ്നാനവും, ഹാജി അലി ദർഗയിലും ആചാരങ്ങളിൽ മാറ്റം വന്നു. അവിടെയും ബിജെപിയും കോൺഗ്രസും തന്നെയാണ് പ്രബലർ. നാട്ടിലും രാജ്യത്തും വന്ന മാറ്റങ്ങൾ കാണേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് നാളെ പ്രാവർത്തികമാകുന്ന വനിതാ മതിൽ എന്ന ആശയം ഉയരുന്നത്. നാളെ കേരളത്തിൽ വൻ മതിൽ തന്നെ ഉയരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് യുവതികളുടെ വ്യക്തിപരമായ കാര്യമാണ്. പുരുഷന് തുല്യമായ അരാധാനാ സ്വാതന്ത്യം ലഭിക്കണമെന്ന പ്രശ്നത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. അരാധന സ്വാതന്ത്യം സംബന്ധിച്ച വലിയ കാൻവാസിലാണ് പ്രശ്നത്തെ കാണേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആരാധനാലയങ്ങളിൽ പോലീസിന് പരിമിതികളുണ്ട്. വിമർശനം ഉയരുന്നത് പോലീസ് ബലം പ്രയോഗിച്ചില്ലെന്ന് പറഞ്ഞാണ്. എന്നാൽ അത്തരം ഇടപെടൽ വലിയ പ്രത്യാഖാതം സൃഷ്ടിക്കുമെന്നതിരിച്ചറിവാണ് സംയമനത്തിന് പിന്നിൽ. പോലീസിന് ആരെയും നിർബന്ധിച്ച് കൊണ്ട് പോവേണ്ട സാഹചര്യമില്ല. പോയവർ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് അവരെ ശബരിമലയിൽ നിന്നും തിരിച്ചിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

നവകേരളം: ശരിയായ കണക്കിന് സർക്കാറിനെ സമീപിക്കണമായിരുന്നു; മനോരമയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍